ന്യൂഡല്‍ഹി:വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ രണ്ടിടത്ത് വീതം ബിജെപിയും കോണ്‍ഗ്രസും മുന്നില്‍. മധ്യപ്രദേശിലും രാജസ്ഥാനിലുമാണ് ബിജെപി മുന്നിട്ടുനില്‍ക്കുന്നത്. ഛത്തീസ്ഗഡിലും തെലങ്കാനയിലുമാണ് കോണ്‍ഗ്രസ് ലീഡ് ഉയര്‍ത്തുന്നത്. തെലങ്കാനയില്‍ ഭരണം പിടിക്കുമെന്ന സൂചന നല്കി കുതിപ്പ് തുടരുകയാണ് കോണ്‍ഗ്രസ്.
ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്. തുടക്കത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചത്. എന്നാല്‍ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ രാജസ്ഥാനിലും മധ്യപ്രദേശിലും നൂറിലധികം സീറ്റുകളിലാണ് ബിജെപി മുന്നിട്ടുനില്‍ക്കുന്നത്. തെലങ്കാനയില്‍ വലിയ കുതിപ്പാണ് കോണ്‍ഗ്രസ് കാഴ്ചവെയ്ക്കുന്നത്. രേവന്ത് റെഡ്ഡി
യുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് മത്സരരംഗത്തിറങ്ങിയത്.