രാജസ്ഥാനിൽ വോട്ടെണ്ണലിന്റെ അവസാനഘട്ടം എത്തി നിൽക്കുമ്പോൾ കോൺഗ്രസ് അധികാരത്തിൽനിന്ന് പുറത്തേക്ക് എന്ന് സൂചന. 199 അംഗ നിയമസഭയിൽ നൂറിലേറെ സീറ്റുകൾക്ക് ബി.ജെ.പി മുന്നിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽനിന്ന് വ്യത്യസ്തമായി 33 സീറ്റുകൾ അധികം ബി.ജെ.പിക്ക് ലഭിച്ചു. കോൺഗ്രസിനാകട്ടെ 21 സീറ്റുകളുടെ കുറവാണ് സംഭവിച്ചത്.