കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്ന് ഒഴിവ് വന്ന സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ബിനോയ് വിശ്വത്തിന് ചുമതല. ദേശീയ സെക്രട്ടറി ഡി. രാജയുടെ അധ്യക്ഷതയില്‍ കോട്ടയത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവാണ് തീരുമാനമെടുത്തത്. ഏകകണ്ഠമായാണ് തീരുമാനമെന്ന് ഡി. രാജ അറിയിച്ചു. 28ന് ചേരുന്ന സിപിഐ സംസ്ഥാന കൗണ്‍സില്‍ തീരുമാനത്തിന് അംഗീകാരം നല്‍കുമെന്നും ഡി.രാജ അറിയിച്ചു. നിലവില്‍ രാജ്യസഭാംഗമായ ബിനോയ് വിശ്വത്തിന്റെ എംപി കാലാവധി ആറുമാസത്തിനകം പൂര്‍ത്തിയാകും.
Home News Breaking News കാനത്തിന്റെ പിന്‍ഗാമിയായി സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ബിനോയ് വിശ്വം