മധ്യപ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായി മോഹന്‍ യാദവ്

Advertisement

മധ്യപ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായി മോഹന്‍ യാദവിനെ തിരഞ്ഞെടുത്തു. ഇന്നുചേര്‍ന്ന ബിജെപി നിയമസഭാ കക്ഷിയോഗമാണ് മോഹന്‍ യാദവിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. മുന്‍ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനടക്കമുള്ള നേതാക്കളെ തള്ളിയാണ് മോഹന്‍ യാദവിന് ഇക്കുറി നറുക്ക് വീണത്.
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ നിരീക്ഷക സംഘത്തിന്റെ സാന്നിധ്യത്തിലായിരുന്നു എംഎല്‍എമാരുടെ യോഗം. ഉജ്ജയിന്‍ സൗത്ത് മണ്ഡലത്തില്‍നിന്നുള്ള നിയമസഭാംഗമാണ് മോഹന്‍ യാദവ്.