നിമിഷപ്രിയയെ കാണാന്‍ അമ്മയ്ക്ക് യമനിലേക്ക് പോകാന്‍ യാത്രാനുമതി

Advertisement

വധശിക്ഷക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന മലയാളിയായ നഴ്‌സ് നിമിഷപ്രിയയുടെ അമ്മക്ക് യാത്രാനുമതി നല്‍കി ഡല്‍ഹി ഹൈക്കോടതി. നിമിഷയുടെ അമ്മക്ക് യമനിലേക്ക് പോകാന്‍ അനുമതി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു.
സനയിലെ എയര്‍ലൈന്‍ സിഇഒ ആയി ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ സാമുവല്‍ ജെറോമിനൊപ്പം പ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാമെന്ന് ഹൈക്കോടതി പറഞ്ഞു. പണത്തിന് പകരമായി ജീവന്‍ രക്ഷിക്കുന്ന രക്തപ്പണം നല്‍കാന്‍ കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബവുമായി ചര്‍ച്ച ചെയ്യാന്‍ ജെറോം സഹായിക്കും.
അതേസമയം നിമിഷ പ്രിയയുടെ അമ്മ സ്വന്തം ഉത്തരവാദിത്തത്തിലാണ് യാത്ര ചെയ്യുന്നതെന്ന് സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. യെമനില്‍ നിന്നുള്ള യാത്രയുടെയും മടങ്ങിവരവിന്റെയും തീയതിയും അറിയിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷ പ്രിയയെ വധശിക്ഷക്ക് വിധിച്ചിരിക്കുന്നത്.