മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നാളുകാരുടേയും 2024 ലെ സമ്പൂർണ വാർഷികഫലം എന്താണെന്ന് നോക്കാം

Advertisement

മകം

വർഷത്തിന്റെ ആദ്യപകുതി വലിയ ഭാഗ്യം ഉള്ളതായിരിക്കും. സാമ്പത്തിക സ്ഥിതിയെല്ലാം തൃപ്തികരമായി തുടരും.ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം,വിദ്യാഭ്യാസപരമായും തൊഴില്‍പരമായും നേട്ടങ്ങൾ എന്നിവ കൈവരിക്കും. വരവിനൊപ്പം ചെലവുമധികരിക്കും. പല കാര്യങ്ങളും മുടക്കമില്ലാതെ കൊണ്ടുനടത്താൻ സാധിക്കും.പിതാവിന്റെ ആരോഗ്യപ്രശ്നങ്ങൾക്ക് നല്ല ചികിൽസ ലഭ്യമാക്കാനാവും.മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാവുന്ന മുഹൂർത്തങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് വിദേശപഠനത്തിന് അവസരം സിദ്ധിക്കും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ ശുഭതീരുമാനം ഉണ്ടായേക്കാം. വ്യാപാരം വർധിപ്പിക്കാൻ കഴിയും. ദാമ്പത്യജീവിതം സന്തോഷം നിറഞ്ഞതായിരിക്കും.ജൂൺ മാസത്തിനു ശേഷം വലിയ മുതൽ മുടക്കാവശ്യമുള്ള സംരംഭങ്ങളിൽ ഏർപ്പെടാതിരിക്കുന്നത് ഉത്തമം. ഉദ്യോഗസ്ഥർക്ക് അപ്രതീക്ഷിത സ്ഥലംമാറ്റത്തിന് സാധ്യതയുണ്ട്. വർഷത്തിന്റെ രണ്ടാം പകുതിയിൽ അധ്വാനഭാരമെല്ലാം വർധിക്കാൻ ഇടയാകും. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെട്ട് അപമാനമുണ്ടാകാനിടയുണ്ട്. ദീര്‍ഘയാത്രകള്‍ വേണ്ടി വരും. മാനസിക പിരിമുറുക്കം, ദാമ്പത്യജീവിതത്തില്‍ അസ്വാരസ്യങ്ങൾ, മുതിര്‍ന്ന ബന്ധുക്കള്‍ക്ക് അനാരോഗ്യം എന്നിവ വർഷത്തിന്റെ രണ്ടാം പകുതിയിൽ ഉണ്ടായേക്കാം.ഊഹക്കച്ചവടത്തില്‍ ഏർപ്പെടരുത് .വിദേശ യാത്ര നടത്താൻ കഴിയും.ആരോഗ്യപരമായും കരുതൽ വേണ്ടതുണ്ട്. ദോഷപരിഹാരത്തിനും ഗുണാനുഭവങ്ങൾക്കുമായി ദേവീസ്തോത്രങ്ങൾ ഉരുവിടുക .

പൂരം
മുൻവർഷത്തിൽ അനുഭവിച്ച ദുരിതങ്ങൾക്ക് കുറവുവരാം.മാനസികമായ സന്തോഷം വർധിക്കും. പൂർവിക സ്വത്തു ലഭിക്കുവാൻ യോഗമുള്ള കാലമാണ്. തൊഴിൽപരമായ നേട്ടങ്ങൾ, കച്ചവടത്തിൽ മുന്നേറ്റം എന്നിവ ഭവിക്കുന്നതാണ്. പൂരം നക്ഷത്രക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയ്ക്ക് സാധ്യതയേറെയുളള കാലഘട്ടമാണിത്. അതുപോലെ തന്നെ ആഗ്രഹിച്ച തൊഴില്‍ നേടാനുള്ള അവസരവും ഇവര്‍ക്കുണ്ടാകും.
പഠനം, ഗവേഷണം എന്നിവയിൽ ഏകാഗ്രതയും ദിശാബോധവും പ്രകടിപ്പിക്കും. കലാരംഗത്തു മികച്ച നേട്ടം. ബന്ധുഗൃഹങ്ങളിൽ മംഗളകര്‍മങ്ങള്‍ നടക്കും.പുതിയ പദ്ധതികളില്‍ പണം മുടക്കും. അതില്‍ നിന്നു മികച്ച നേട്ടവും കൈവരിക്കും. അധികാരികളില്‍ നിന്ന് അനുകൂല തീരുമാനം ലഭിക്കും.ദാമ്പത്യ ജീവിതത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ ശമിക്കും. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. ഉദരസംബന്ധമായ അസുഖങ്ങള്‍ പിടിപെടാനിടയുണ്ട്.വർഷത്തിന്റെ രണ്ടാംപകുതിയിൽ താരതമ്യേന വെല്ലുവിളികൾ കൂടിയേക്കും.
ദോഷപരിഹാരത്തിനും ഗുണാനുഭവങ്ങൾക്കുമായി മഹാവിഷ്ണു ഭജനം നടത്തുക.

ഉത്രം

ഉത്രം ഒന്നാം പാദത്തിലുള്ളവർക്ക് വർഷത്തിന്റെ ആദ്യപകുതി ശ്രേയസ്കരമാവും. 2,3,4 പാദങ്ങളിൽ പെട്ടവർക്ക് വർഷത്തിന്റെ രണ്ടാം പകുതിയാവും കൂടുതൽ മെച്ചപ്പെട്ടത്. ഏറ്റെടുക്കുന്ന പ്രവര്‍ത്തികള്‍ വിജയത്തിലെത്തിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള രോഗ അരിഷ്ടതകൾക്ക് സാധ്യത.ഊഹക്കച്ചവടം, ലോട്ടറി എന്നിവയില്‍ ഏർപ്പെടുവാൻ അനുകൂല സമയമല്ല . വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ ഉയർന്ന വിജയശതമാനം കരസ്ഥമാക്കാനും ഇഷ്ടമുള്ള കോഴ്സുകളിൽ ചേർന്ന് ഉപരിപഠനം നടത്താനും സാധിക്കും.ഭൂമി വാങ്ങാനുള്ള ആഗ്രഹം സാധിച്ചേക്കും. സാമ്പത്തികമായി വളർച്ചയുണ്ടാവും. വായ്പാ കുടിശ്ശികകൾ അടച്ചുതീർക്കാൻ കഴിയുന്നതാണ്. ജീവിതശൈലീ രോഗങ്ങൾ ഉപദ്രവിച്ചേക്കാം. കുടുംബത്തിൽ സ്ത്രീജനങ്ങള്‍ മുഖേന കലഹങ്ങൾക്ക് സാധ്യത. മക്കളുടെ വിവാഹം നടക്കും.തീര്‍ത്ഥയാത്രകള്‍ നടത്താനുള്ള അവസരം കൈവരും. ദോഷപരിഹാരത്തിനും ഗുണവർദ്ധനവിനുമായി ഗണപതിയെ ഭജിക്കുക.

അത്തം

വർഷത്തിന്റെ തുടക്കത്തിൽ കുറച്ച് ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടാകുമെങ്കിലും പിന്നീട് ഭാഗ്യവും സന്തോഷവും സന്തോഷവും ഒക്കെ അനുഭവിക്കാൻ കഴിയുന്നതാണ്. മേയ് മാസം മുതൽ കൃത്യമായ ലക്ഷ്യത്തോടെ പ്രവർത്തിക്കാനാവും. അവിചാരിതമായ ചില നേട്ടങ്ങൾ ഉണ്ടാകും.പരീക്ഷാവിജയം, ജോലി, പ്രൊമോഷന്‍, മത്സരപരീക്ഷാവിജയം എന്നിവ ഈ വർഷത്തെ ഫലങ്ങളാണ്.വിദേശത്ത് ജോലിക്ക് അവസരം ലഭിക്കാം. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ സാധിക്കും. പല വഴിയിലൂടെ പണം വന്നു ചേരും. കുടുംബജീവിതം തൃപ്തികരമാകും. അവിവാഹിതരുടെ വിവാഹം നടക്കും. പുതിയ ബിസിനസ് ആരംഭിക്കും.ബിസിനസ്സ് വിപുലീകരണവും സാധ്യമാകുന്നതാണ്.പിതൃസ്വത്തിന്മേലുള്ള തർക്കം പരിഹരിക്കപ്പെടും.പിതാവിന് ഉണ്ടായിരുന്ന അരിഷ്ടതകൾ ശമിക്കും. വീട് വാങ്ങാൻ സാഹചര്യമൊരുങ്ങും.സന്താന സൗഭാഗ്യമുണ്ടാകും. പ്രണയികൾക്ക് ഹൃദയൈക്യം സാധ്യമാകും. ആരോഗ്യപരമായി ശ്രദ്ധ വേണ്ടതുണ്ട്.ഭാഗ്യപരീക്ഷണങ്ങൾ ഭാഗികമായിട്ടെങ്കിലും വിജയിക്കുന്നതാണ്. ദോഷപരിഹാരത്തിനായി ധർമ്മശാസ്താവിനെ ഭജിക്കുക.

ചിത്തിര

ചിത്തിര നക്ഷത്രക്കാര്‍ക്ക് വീട് എന്ന ആഗ്രഹം സഫലീകരിയ്ക്കുന്ന വര്‍ഷമാണിത്. ദീര്‍ഘനാളായുള്ള പല ആഗ്രഹങ്ങളും നടത്തിയെടുക്കാന്‍ സാധിക്കുന്ന സമയമാണിത്.കന്നിക്കൂറുകാർക്ക് വർഷാദ്യം ഗുണാനുഭവങ്ങൾ കുറയാം. ഏഴിലെ രാഹുവും ജന്മകേതുവും ആരോഗ്യപ്രശ്നങ്ങൾ, ബിസിനസ്സിൽ മുരടിപ്പ്, ദാമ്പത്യക്ലേശം എന്നിവയ്ക്ക് കാരണമാകാം. മേയ് മാസം മുതൽ നല്ല സമയമാണ്. വിശിഷ്ട വ്യക്തികളുടെ സ്നേഹം സമ്പാദിക്കും. കൂട്ടകച്ചവടത്തിൽ ലാഭം വർദ്ധിക്കുന്നതാണ്. . വർഷത്തിന്റെ രണ്ടാം പകുതിയിൽ ആത്മസംഘർഷം വരാം. ഉദ്യോഗത്തിൽ പ്രതീക്ഷിച്ച പദവി കിട്ടിയേക്കില്ല.ഉറ്റ സുഹൃത്തിന്റെ ഇടപെടല്‍ മൂലം നേട്ടങ്ങൾ ഉണ്ടാകാം. നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കള്‍ തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം.അന്യരുമായി ഇടപെട്ട് മാനഹാനിക്കു സാധ്യതയുണ്ട്. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങള്‍ വിജയം കൈവരിക്കും. മത്സരപ്പരീക്ഷ, ഇന്റര്‍വ്യൂ ഇവയില്‍ വിജയിക്കും. രാഷ്ട്രീയരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിര്‍പ്പുകൾ നേരിടേണ്ടിവരും. സഞ്ചാരക്ലേശം വര്‍ധിക്കും.പ്രണയികൾക്ക് ദാമ്പത്യത്തിൽ പ്രവേശിക്കാൻ സാധിക്കും. ന്യായമായ രീതിയിൽ സമ്പാദ്യം ഉണ്ടാകും. സന്താനങ്ങള്‍ക്ക് ഉന്നമനമുണ്ടാകും. ധനവിനിയോഗത്തിൽ നല്ല ശുഷ്കാന്തി പുലർത്തണം. വൈദ്യപരിശോധനകൾ മുടക്കരുത്.
നേത്രരോഗ സാധ്യത. ദോഷശമനത്തിനും ഗുണവർധനവിനുമായി ശ്രീകൃഷ്ണ ഭജനം നടത്തുക.

ചോതി

ചോതി നക്ഷത്രക്കാര്‍ക്ക് സന്താനങ്ങള്‍ വഴി ഭാഗ്യമുണ്ടാകും നഷ്ടപ്പെട്ട ചില കാര്യങ്ങള്‍ തിരികെ പ്രാപ്തമാക്കാൻ സാധിക്കുന്ന കാലഘട്ടം കൂടിയാണിത്.വർഷാരംഭത്തിൽ ശുഭവാർത്തകൾ തേടിവരും. വീടോ വാഹനമോ വാങ്ങാനുള്ള ശ്രമം വിജയിക്കുന്നതാണ്. തൊഴിൽരഹിതർക്ക് ചെറിയ വരുമാനമാർഗം തുറക്കപ്പെടും. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിന്റെ അംഗീകാരവും പിന്തുണയും ലഭിക്കാം. വർഷത്തിന്റെ രണ്ടാം പകുതിയിൽ വ്യാഴത്തിന്റെ അനിഷ്ടസ്ഥിതിയാൽ പ്രതികൂലതകൾ ഉണ്ടാവാം. ബിസിനസ്സിൽ ഉന്മേഷരാഹിത്യം അനുഭവപ്പെടുന്നതാണ്.
പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കും. ബിസിനസ് രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും.വിവാഹാലോചനകള്‍ തീരുമാനത്തിലെത്തും. കടങ്ങള്‍ വീട്ടും.വ്യവഹാരങ്ങളില്‍ വിജയം നേടും. മേലുദ്യോഗസ്ഥരില്‍ നിന്ന് പ്രശംസ ലഭിക്കും. സഹപ്രവര്‍ത്തകരുമായി നില നിന്നിരുന്ന തര്‍ക്കങ്ങള്‍ പരിഹാരമുണ്ടാകും.കുടുംബസമേതം വിനോദങ്ങൾ, കലാപരിപാടികള്‍ എന്നിവയിൽ സംബന്ധിക്കും.വാതം, സാംക്രമിക രോഗങ്ങൾ ഇവയ്ക്ക് വൈദ്യസഹായം വേണ്ടി വന്നേക്കാം.ഗുണവർധനവിനും ദോഷശമനത്തിനുമായി ശിവ ഭജനം നടത്തുക.

വിശാഖം

വിശാഖം നാളുകാർക്ക് ഇക്കൊല്ലം ഗുണപരമായി മുൻതൂക്കം ഭവിക്കും.സന്താനയോഗം, സന്താനങ്ങള്‍ വഴി നേട്ടം എന്നിവയ്ക്ക് ഫലം കാണുന്ന വര്‍ഷമാണ് വരുന്നത്. ഇതുപോലെ വീട്, വസ്തു എന്നിവ സ്വന്തമാക്കാന്‍ സാധിക്കും.
അവിചാരിത യാത്രകൾ വേണ്ടിവരും. മാനസിക സന്തോഷം വർധിക്കും.കാര്യാലോചനകളിൽ ശക്തമായ നിലപാടുകൾ കൈക്കൊള്ളും. ഉപരിവിദ്യാഭ്യാസത്തിൽ ഇടയ്ക്ക് പ്രതിസന്ധികൾ വരാം. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. ബിസിനസിൽ പണച്ചെലവ് അധികരിക്കും.ചെറുകിട സംരംഭകർക്ക് വ്യാപാരം വിപുലീകരിക്കാനായേക്കും. ഭൂമി സംബന്ധിച്ച ക്രയവിക്രയത്തിൽ ലാഭം കിട്ടുന്നതാണ്. ദമ്പതികൾ ഒന്നിച്ച് യാത്രകൾ നടത്തും.പുണ്യസ്ഥല സന്ദർശനം നടത്തും.കലാപ്രവർത്തകർ, അഭിനേതാക്കൾ, ഗായകർ തുടങ്ങിയവർക്ക് നല്ല അവസരങ്ങൾ ലഭിക്കാം.വിദ്യാർഥികൾക്ക് പുതിയ കോഴ്സുകളിൽ പ്രവേശനം ലഭിക്കും. ഉദ്യോഗാർഥികൾക്ക് അനുകൂല ഉത്തരവുകൾ ലഭിക്കാം. തൊഴിൽപരമായ മേന്മയുണ്ടാവും. സന്താന ജനനത്താൽ ദാമ്പത്യജീവിതം സഫലമാവും. കഫജന്യരോഗങ്ങൾക്കും ഉദരരോഗത്തിനും വൈദ്യസഹായം വേണ്ടി വരും. വാത ത്വക് രോഗ സാധ്യത കാണുന്നു.ദോഷ പരിഹാര ത്തിനായി വിഷ്ണു ഭജനം നടത്തുക.

അനിഴം

നടപ്പാകില്ലെന്നു കരുതിയിരുന്ന പല കാര്യങ്ങളും ഈ വർഷം സാധിക്കും. കണ്ടകശനി, പഞ്ചമരാഹു, ആറിലെ വ്യാഴം എന്നിവ ജീവിതത്തെ കുറച്ചൊക്കെ പ്രതികൂലമായി ബാധിക്കാം. ചിലർക്ക് വീടുവിട്ട് നിൽക്കേണ്ട സ്ഥിതി വന്നേക്കും. വാഹനത്തിന് പിഴ ഒടുക്കേണ്ട സാഹചര്യം ഉണ്ടാവാം.ദേഹസുഖം കുറയുന്ന കാലമാണ്. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും.മേയ് മാസത്തിൽ വ്യാഴം ഏഴാം ഭാവത്തിലേക്ക് മാറുന്നതിനാൽ പല കാര്യങ്ങളിലും നല്ലമാറ്റം വന്നുചേരും. മുൻപ് കഠിനമായി പരിശ്രമിച്ചിട്ടും നേടാത്ത കാര്യങ്ങൾ അനായാസമായി നേടും. പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും.തൊഴിൽപരമായുള്ള മാറ്റങ്ങൾ പ്രതീക്ഷിക്കാം. അനാവശ്യ മാനസിക ഉത്ക്കണ്ഠ മൂലം ഗൃഹസുഖം കുറയാതെ ശ്രദ്ധിക്കുക.ബന്ധുജന സമാഗമം ഉണ്ടാകും. അവിവാഹിതർക്ക് വിവാഹസാധ്യതയുള്ള കാലമാണ്. കൂട്ടുകച്ചവടം ലാഭത്തിലേക്ക് നീങ്ങും. പ്രയോജനമുള്ള, സന്തോഷമുള്ള യാത്രകൾ നടത്തും. വ്യവഹാരങ്ങൾ നടത്തുന്നവർക്ക് വിജയം. മനസ്സിന് സന്തോഷ സൂചകമായ വാർത്തകൾ കേൾക്കും. ഉദര സംബന്ധമായ വിഷമതകൾക്കായി ഔഷധ സേവ വേണ്ടി വരും. മുതിർന്ന കുടുംബംഗങ്ങൾക്ക് അരിഷ്ടത കാണുന്നു. ദോഷ ശമനത്തിനായി ശ്രീകൃഷ്ണ ഭജനം നടത്തുക.

തൃക്കേട്ട

വർഷാരംഭത്തിൽ പല കാര്യങ്ങളും മന്ദഗതിയിൽ ആകും. സാമ്പത്തിക ഞെരുക്കത്തിനും സാധ്യതയുണ്ട്. എന്നാൽ രണ്ടാം പകുതിയിൽ പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും .വരുമാനം വർധിക്കും. പ്രവർത്തന രംഗത്ത് കൂടുതൽ ശോഭിക്കാൻ കഴിയും. സ്വന്തം കാലിൽ നിൽക്കാനുള്ള ശ്രമം വിജയിക്കുന്നതാണ്.വിദേശ ജോലിക്കുള്ള ശ്രമത്തിൽ വിജയി
ക്കും .മത്സരങ്ങളിലും അഭിമുഖങ്ങളിലും നേട്ടമുണ്ടാക്കും. യാത്രകൾ അധികരിച്ചേക്കും. കച്ചവടത്തിൽ നിന്നും ചെറിയ ലാഭവും നേട്ടവും ഉണ്ടാകും.മകനെ കൊണ്ട് സന്തോഷിക്കാൻ കഴിയും. വീട് മോടി പിടിക്കും. വസ്തു ഇടപാടുകൾ ലാഭകരമായി നടത്തും.രഹസ്യനിക്ഷേപങ്ങളിൽ നിന്നും ആദായം വർദ്ധിക്കുന്നതാണ്.മേയ് മാസം മുതൽ വ്യാഴം ഏഴാം ഭാവത്തിൽ സഞ്ചരിക്കുകയാൽ വിവാഹ സ്വപ്നം സാക്ഷാൽകരിക്കപ്പെടും. കുടുംബത്തിൽ ശാന്തിയും സമാധാനവും നിലനിൽക്കും. സമൂഹത്തിന്റെ അംഗീകാരം നേടിയെടുക്കും.
ജീവിത പങ്കാളിക്ക് നേട്ടങ്ങൾ കൈവരിക്കാൻ കഴിയും.വാക്ദോഷം മൂലം അപവാദത്തിൽ അകപ്പെടാതെ ശ്രദ്ധിക്കുക. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.ആരോഗ്യപരമായ വിഷമതകൾ ശമിക്കും.മാതാവിനോ മാതൃജനങ്ങൾക്കോ അരിഷ്ടത ഉണ്ടാകാം.ഗുണവർധനവിനും ദോഷശമനത്തിനുമായി ശിവഭജനം നടത്തുക.