മന്ത്രിമാർ രാജി വച്ചു…അഹമ്മദ് ദേവര്‍ കോവിലും ആന്റണി രാജുവുമാണ് രാജിവെച്ചത്

Advertisement

മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി മന്ത്രിമാരായ അഹമ്മദ് ദേവര്‍ കോവിലും ആന്റണി രാജുവും രാജിവെച്ചു. മുഖ്യമന്ത്രിയെ കണ്ടാണ് ഇരുവരും രാജിക്കത്ത് നല്‍കിയത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍ഭരണമേറ്റ സമയത്തെ ധാരണ പ്രകാരമാണ് രാജി. 
നവ കേരള സദസ് ഇന്നലെ സമാപിച്ചതിനു പിന്നാലെയാണ് രാജി.
മുന്നണിയിൽ ഒറ്റ എംഎൽഎ മാത്രമുള്ള നാല് പാർട്ടികൾ തെരഞ്ഞെടുപ്പിനു പിന്നാലെയുണ്ടാക്കിയ ധാരണപ്രകാരമാണ് മാറ്റം. രണ്ടര വർഷത്തിനു ശേഷം മാറാനുള്ള തീരുമാനം നവ കേരള സദസിനെ തുടർന്നാണ് നീണ്ടത്.
നവംബർ 20ന് മന്ത്രിസഭ രണ്ടര വർഷം പൂർത്തിയാക്കിയിരുന്നു. നവംബർ 18 മുതലാണ് നവ കേരള സദസ് ആരംഭിച്ചത്. ഇതോടെയാണ് തീരുമാനം നീണ്ടത്.
മന്ത്രിയെന്ന നിലയില്‍ സംതൃപ്തമായ പ്രകടനമാണ് നടത്തിയതെന്ന് അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

Advertisement