മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രക്കാർക്ക് ഈ വർഷം എങ്ങനെ ? 2024 സമ്പൂർണ പുതുവർഷഫലം

Advertisement

മൂലം

2023 രണ്ടാം പകുതിയിൽ കൈവന്ന ഗുണഫലങ്ങൾ തുടരും.മാനസിക സന്തോഷം വർധിക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. പൊതുമേഖലാസ്ഥാപനങ്ങളില്‍ ജോലി ലഭിക്കും. ബന്ധുക്കള്‍ വഴി വരുന്ന വിവാഹാലോചനകളില്‍ തീരുമാനമാകും. ധനപരമായ നേട്ടങ്ങൾ ലഭിക്കുവാന്‍ ഇടയുണ്ട്. നക്ഷത്രാധിപനായ കേതുവിന് ബുധക്ഷേത്രത്തിൽ സ്ഥിതിയുള്ളതിനാൽ ബുദ്ധിപരമായ നീക്കങ്ങൾ നടത്താനും വിജയം വരിക്കാനും സാധിക്കും. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധാലുക്കളാവും. ആഗ്രഹിച്ച വിഷയത്തിൽ ഉപരി വിദ്യാഭ്യാസം സാധ്യമാകുന്നതാണ്. തൊഴിലിൽ വികസനമുണ്ടാവും. മുതൽ മുടക്കിനനുസരിച്ചുള്ള ആദായം പ്രതീക്ഷിക്കാം. ഉദ്യോഗസ്ഥർക്ക് അധികച്ചുമതലകളോ സ്ഥാനക്കയറ്റമോ കൈവരും. സഹപ്രവർത്തകരുടെ പിന്തുണ കരുത്തേകും. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങുന്നതാണ്. ജൂൺമാസം മുതൽ വ്യാഴത്തിന്റെ ആനുകൂല്യം കുറയുകയാൽ ദൈവാധീനക്കുറവ് അനുഭവപ്പെടും. ഗൃഹത്തിൽ ചില അസ്വസ്ഥതകൾ തലപൊക്കും. ദാമ്പത്യ ജീവിതത്തില്‍ ചെറിയ പിണക്കങ്ങള്‍ ഉടലെടുക്കാം. ശത്രുക്കളുടെ പ്രവർത്തനങ്ങളെ പ്രതിരോധിക്കാൻ വിഷമിക്കും. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാം.കഫജന്യ രോഗങ്ങള്‍ പിടിപെടാം. ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. .ഗുണവർധനവിനും ദോഷ ശമനത്തിനുമായി ശാസ്താ ഭജനം നടത്തുക.

പൂരാടം:

വർഷത്തിന്റെ പകുതിവരെ ഗുണഫലങ്ങൾ ധാരാളമുണ്ടാകാം.പൊതുപ്രവർത്തനങ്ങളിൽ വിജയം.ധനപരമായ നേട്ടങ്ങൾ.സന്താനങ്ങളെക്കൊണ്ടുള്ള ഗുണം വർധിക്കും. മകൾക്ക് ജോലി ലഭിച്ചേക്കും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ ശുഭതീരുമാനം ഉണ്ടാകുന്നതാണ്. സഹോദരരുടെ പിന്തുണ ശക്തിയാകും. തൊഴിലിടത്തിൽ നല്ല അന്തരീക്ഷം സംജാതമാകുന്നതാണ്.കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി .ഏജൻസികളോ ഫ്രാഞ്ചൈസികളോ വരുമാനമാർഗമാകാം.വർഷത്തിന്റെ രണ്ടാം പകുതിയിൽ പല കാര്യങ്ങളിൽ മനക്ലേശങ്ങൾ കൂടാം. എങ്കിലും ഈ സമയത്ത്
വിദേശ ജോലി ലഭിക്കുന്നതിന്
സാധ്യതയുണ്ട്. വാഹനയാത്രകളിൽ ശ്രദ്ധ പുലർത്തുക. ഭവനനിർമാണം
പൂർത്തീകരിക്കുവാൻ സാധിക്കും.
ഉദരസംബന്ധമായ അസുഖങ്ങൾ
പിടിപെടാനിടയുണ്ട്.
ഗൃഹാന്തരീക്ഷത്തിൽ പ്രശ്‌നങ്ങൾ
ഉടലെടുക്കാം. സ്ത്രീജനങ്ങൾ മുഖേന കലഹം ഉണ്ടാകാനിടയുണ്ട്.
ബന്ധുജനങ്ങളെ പിരിഞ്ഞു
കഴിയേണ്ടിവരും. അശ്രദ്ധ മൂലം
ചെറിയ വീഴ്ച, പരിക്ക് എന്നിവയ്ക്ക്
സാധ്യത. പരിശ്രമിച്ച് കാര്യവിജയം
നേടാം. മാതാപിതാക്കളുമായി അഭിപ്രായ ഭിന്നത ഉണ്ടായേക്കാം. ലഹരിവസ്‌തുക്കളിൽ
നിന്ന് മുക്‌തി നേടാവുന്ന കാലമാണ്. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. ഗുണവർധനയ്ക്കും ദോഷ ശമനത്തിനുമായി സുബ്രഹ്മണ്യ ഭജനം നടത്തുക.

ഉത്രാടം
തൊഴിൽപരമായ നേട്ടങ്ങൾ
പ്രതീക്ഷിക്കാവുന്ന കാലമാണ്. ഉത്രാടം ആദ്യപാദത്തിലുള്ളവർക്ക് വർഷത്തിന്റെ ആദ്യപകുതി കൂടുതൽ ഗുണകരമാവും. 2,3,4 പാദങ്ങളിൽ ഉൾപ്പെട്ടവർക്ക് ജൂലൈ മുതലാവും മെച്ചപ്പെട്ട ഫലങ്ങൾ വന്നെത്തുക. പൊതുവേ ആത്മവിശ്വാസം വർദ്ധിക്കുന്ന കാലമാവും. ബന്ധുജനഗുണം വർധിക്കും.മാനസികമായി നില നിന്നിരുന്ന ആഗ്രഹങ്ങൾ സാധിക്കും.മുഖ്യതൊഴിലിനൊപ്പം മറ്റൊരു വരുമാനമാർഗം കൂടി കണ്ടെത്തും. കൂട്ടുകച്ചവടത്തിൽ വിജയമുണ്ടാകും.കലാരംഗത്തുള്ളവർക്ക് അവസരങ്ങളുണ്ടാവും. ഉദ്യോഗാർഥികൾക്ക് സമയം
അനുകൂലമാണ്. താൽക്കാലിക ജോലി സ്‌ഥിരപ്പെടും.
അപ്രതീക്ഷിത ചെലവുകൾ വർധിക്കും.
കർണരോഗബാധ , കഫജന്യരോഗങ്ങൾ എന്നിവ ഉണ്ടാകുവാൻ
ഇടയുണ്ട്. ഇഷ്ട‌ജനങ്ങളെ പിരിഞ്ഞു
കഴിയേണ്ടിവരും. പുതിയ
ഭവനത്തിലേക്ക് താമസം മാറുന്നതിന് സാധ്യത. യാത്രകൾ
വഴി നേട്ടം. വിദേശയാത്രാശ്രമം വിജയിക്കും. രോഗാവസ്‌ഥയിൽ
കഴിയുന്നവർക്ക് ആശ്വാസം ലഭിക്കും.കുടുംബസുഹൃത്തുക്കളിൽ നിന്നുള്ള അപ്രതീക്ഷിത
പെരുമാറ്റം വിഷമം സൃഷ്ടിക്കും.അപരിചിതരിൽ നിന്നുള്ള ചതി നേരിടുവാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക.
ദാമ്പത്യപ്രശ്നങ്ങൾ സ്വൈരക്കേടുണ്ടാക്കാം. അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കുന്നത് മനശ്ശാന്തിയേകാം.ദോഷശമനത്തിനായി ഗണപതി ഭജനം നടത്തുക.

തിരുവോണം

​​​​​ഗുണാത്മകമായ മാറ്റങ്ങള്‍ ഉണ്ടാകുന്ന കാലമാണിത്. പുതിയ പ്രവര്‍ത്തന രംഗത്തു പ്രവേശിക്കും.മനസ്സിന്റെ സന്തോഷം തിരികെക്കിട്ടും.പുതിയ തീരുമാനങ്ങൾ കൈക്കൊള്ളും. അവ വിജയപഥത്തിലെത്തിക്കാൻ നന്നായി പ്രയത്നിക്കുവാൻ കഴിയും. സഹായകമായ നല്ല കൂട്ടുകെട്ടുകൾ ഉണ്ടാവുന്നതാണ്. നിക്ഷേപങ്ങളിൽ നിന്നും ആദായം ഉയരും. സാമ്പത്തിക ക്ലേശം ഒട്ടൊക്കെ പരിഹരിക്കാൻ സാധിക്കുന്നതാണ്.
പുതിയ വാഹനം സ്വന്തമാക്കാൻ കഴിയും. വീട് നിർമാണം പൂർത്തിയാക്കും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും.ഭാഗ്യ
പരീക്ഷണങ്ങൾക്കു ചേർന്ന കാലമല്ല.
ബിസിനസിൽ മികവ് പുലർത്തും. വരവിനേക്കാൾ ചെലവ്
അധികരിക്കും.ദീർഘകാലമായി കുട്ടികൾ ഇല്ലാത്തവർക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാം. കുടുംബ ജീവിതം സന്തോഷകരമാകും. പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. ഉദ്യോഗാർത്ഥികൾക്ക് പുതിയ ജോലി കിട്ടും.തൊഴിൽപരമായ
ഉത്തരവാദിത്തങ്ങൾ വർധിക്കും.
സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ ലഭിക്കും. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. വിവാഹമാലോചിക്കുന്നവർക്ക് ഉത്തമ ബന്ധം ലഭിക്കും. രോഗദുരിതത്തിൽ വിഷമിക്കുന്നവർക്ക്
ആശ്വാസം നൽകുന്ന സൂചനകൾ
ഉണ്ടാകും. ദോഷ പരിഹാരത്തിനായി ശിവനാമം ഉരുവിടുക ശിവക്ഷേത്ര ദർശനം നടത്തുക.

അവിട്ടം

മുൻ വർഷത്തിൽ അനുഭവിച്ച കഷ്ടതകൾക്ക് അവസാന മുണ്ടാകും. എതിർപ്പുകളുടെ മുനയൊടിച്ച് മുന്നോട്ടു നീങ്ങും.പഠനത്തിൽ ദിശാബോധമുണ്ടാകും.മത്സരപരീക്ഷകളിൽ വിജയ സാധ്യത. അർഹതയ്ക്കനുസരിച്ച് തൊഴിൽ നേടുവാനാവും.
ആരോഗ്യ വിഷമതകൾ ശമിക്കും. ബന്ധുജനസഹായം ലഭിക്കും.മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും.
സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ് ഉണ്ടാകും.കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക് പ്രശസ്‌തി.
അനാവശ്യ ചിന്തകൾ മനസ്സിൽനിന്ന്
വിട്ടൊഴിയും. പൈതൃക സ്വത്തിൻ്റെ അനുഭവം ഉണ്ടാവും. ഭൂമി വാങ്ങാനോ വിൽക്കാനോ സാധിക്കുന്നതാണ്. വിവാഹയോഗമുണ്ട്.സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. കുംഭക്കൂറുകാർക്ക് ദുരിതങ്ങളിൽ നിന്നും സമാശ്വാസം ലഭിക്കും. മകരക്കൂറുകാർ ഉയരങ്ങളിലെത്തും.യാത്രകൾ വേണ്ടിവരുന്നതാണ്. പല്ലുകൾക്ക്
രോഗസാധ്യത. സാമ്പത്തിക
ഇടപാടുകളിൽ വളരെയധികം
സൂക്ഷിക്കുക. ഗൃഹനിർമാണത്തിൽ
ചെലവ് വർധിക്കും.
ദോഷശമനത്തിനും ഗുണവർധനവിനുമായി ദേവീ ഭജനം നടത്തുക.

ചതയം
2024 ഏപ്രിൽ മാസം വരെ ക്ലേശങ്ങളും അരിഷ്ടതകളും ഉണ്ടാകാം. എന്നാൽ മേയ് മാസം മുതൽ ഈ ഗ്രഹപ്രതികൂലത നീങ്ങാം. അതുവരെ ആരോഗ്യപ്രശ്നങ്ങൾ, ദാമ്പത്യത്തിൽ അനൈക്യം, കടബാധ്യതകൾ ഇവയ്ക്ക് സാധ്യതയുണ്ട്. ഈ സമയത്ത് ജാമ്യം നിൽക്കുന്നത് ശ്രദ്ധയോടെ വേണം. വ്യവഹാരാദികൾക്ക് മുതിരാതിരിക്കുകയാവും ഉത്തമം. മുൻകോപം നിയന്ത്രിക്കണം.
വ്യാഴം ഇടവരാശിയിൽ സഞ്ചരിച്ചു തുടങ്ങുമ്പോൾ ക്ലേശങ്ങൾക്ക് അയവ് വരുന്നതാണ്. സ്ഥിരജോലി, വേതന വർദ്ധനവ് എന്നിവ പ്രതീക്ഷിക്കാം. ധാരാളം യാത്രകൾ വേണ്ടി വരും. പുണ്യകർമങ്ങൾ മുടങ്ങാതെ അനുഷ്ഠിക്കുക. പുതിയ വീട്ടിലേക്ക് താമസം മാറും.സഹോദര സ്ഥാനീയർ മുഖേന മനഃക്ലേശത്തിന് സാധ്യത. പ്രേമവിവാഹത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടുകാരിൽ നിന്നും അനുകൂലമറുപടി ലഭിക്കും.
വർഷത്തിന്റെ രണ്ടാമത്തെ പകുതിയിൽ ഗുണഫലങ്ങൾ കൂടുന്നതാണ്. കുടുംബത്തിൽ സമാധാനവും ഐശ്വര്യവും ഉണ്ടാകും. സ്തംഭിച്ചു നിന്ന പല കാര്യങ്ങളും മുന്നോട്ട് നീങ്ങും. വരുമാനം മെച്ചപ്പെടും. പഴയ വാഹനം മാറ്റി പുതിയത് സ്വന്തമാക്കും.ദോഷ ശമനത്തിനും ഗുണവർധനവിനുമായി മഹാഗണപതി ഭജനം നടത്തുക.

പൂരുരുട്ടാതി

പൊതുവെ ഗുണദോഷസമ്മിശ്രമായ കാലമാണിത്.തൊഴിൽ തേടുന്നവർക്ക് ഇക്കൊല്ലം നിരാശപ്പെടേണ്ടി വരില്ല. വിദേശത്ത് പോകാനുള്ള ആഗ്രഹം സാധിച്ചേക്കും. സാമ്പത്തികനില മെച്ചപ്പെടുന്ന വർഷമാണ്. അല്പാല്പമായി പണം ശേഖരിക്കാനും വർഷാവസാനം തരക്കേടില്ലാത്ത സമ്പാദ്യം നേടാനുമാവും.പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം
വർധിക്കും. സൗമ്യമായ പെരുമാറ്റംകൊണ്ട് ഏവരുടേയും പ്രശംസ നേടും.സഹോദര സ്ഥാനീയർ മുഖേന കാര്യസാധ്യം. പരീക്ഷകളിൽ വിജയം.വിവാഹം ആലോചിക്കുന്നവർക്ക് മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ
ലഭിക്കും. ഗൃഹാന്തരീക്ഷം സംതൃപ്തകരമായിരിക്കും.വർഷമധ്യം കഴിഞ്ഞു മനസിന് വിഷമം
നൽകുന്ന വാർത്തകൾ കേൾക്കും.
ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ
ഉണ്ടാകും.വസ്തുവാങ്ങുന്നതിൽ കബളിപ്പിക്കപ്പെടാനിടയുണ്ട്. അതിനാൽ അക്കാര്യത്തിൽ നല്ല ജാഗ്രത ആവശ്യമാണ്. ജന്മശനിയുടെ കാലമാകയാൽ ആരോഗ്യകാര്യത്തിൽ കരുതൽ വേണ്ടതുണ്ട്. തടസ്സങ്ങൾ ഇടക്കിടെ അനുഭവത്തിൽ വരാം. നവമാധ്യമങ്ങളിൽ സാന്നിദ്ധ്യം ശക്തമാക്കും. ദുസ്ഥാനസ്ഥിതരായ രാഹുവും ശനിയും വിദ്യാഭ്യാസതടസ്സത്തിന് കാരണമാകാം.കർമ രംഗത്ത്
ശത്രുക്കളുടെ ശല്യമുണ്ടാകുമെങ്കിലും
അവയെല്ലാം അതിജീവിക്കും. അനാവശ്യ
തർക്കങ്ങളിൽ ഏർപ്പെടാതെ ശ്രദ്ധിക്കുക.പൊതു
പ്രവർത്തകർ അനാവശ്യമായ
ആരോപണങ്ങൾ മൂലം വിഷമിക്കും.
വിദേശ ജോലിയിൽ പ്രശ്‌നങ്ങൾ
ഉടലെടുക്കും.

ഉത്തൃട്ടാതി:

രാഹുവും ശനിയും പ്രതികൂല സ്ഥിതിയിൽ തുടരുന്ന വർഷമാണ്. എങ്കിലും ആദ്യപകുതിയിൽ ഗുണാനുഭവങ്ങളും നേട്ടങ്ങളും ഉണ്ടാവും. ഗൃഹനിർമ്മാണാരംഭം, സാമ്പത്തികോന്നതി എന്നിവ സിദ്ധിക്കും. തൊഴിൽ തേടുന്നവർക്ക് സ്ഥിരമായ ആദായമാർഗം തുറക്കപ്പെടും. രാഷ്ട്രീയ, കലാ മത്സരങ്ങളിൽ വിജയം വരിക്കുന്നതാണ്. എതിർപക്ഷത്തിന്റെ ഉപജാപങ്ങളെ പ്രതിരോധിക്കും.മംഗളകർമങ്ങളിൽ
പങ്കെടുക്കും. ഭൂമിയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം.കുടുംബാംഗങ്ങളുമായി വിനോദയാത്ര നടത്തും. ജൂണിനുശേഷം തൊഴിലിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാവണമെന്നില്ല. പഠനത്തിൽ ശ്രദ്ധ കുറയാം. ഊഹക്കച്ചവടം കൊണ്ട് പറയത്തക്ക ഗുണമൊന്നും ഉണ്ടാവണമെന്നില്ല. അനുരാഗികൾക്ക് പ്രണയ പരാജയത്തിന് സാധ്യത കാണുന്നു. പുനർ വിവാഹം ആഗ്രഹിക്കുന്നവർക്ക് ഈ വർഷം നല്ല സമയമാണ്.മിതവ്യയം ശീലിക്കുന്നത് ഉത്തമം.ഉദ്ധിഷ്ടകാര്യസാധ്യത്തിനുള്ള തടസ്സം മറികടക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും.വീട് വിട്ട് കഴിയേണ്ടി വരാം. ഉദരസംബന്ധമായ അസുഖങ്ങൾ അനുഭവപ്പെടും.
വൈദ്യപരിശോധനകൾ കുറയ്ക്കരുത്.ഗുണവർധനവിനും ദോഷശമനത്തിനുമായി വിഷ്ണു ഭജനം നടത്തുക.

രേവതി

അനുകൂലമായ മാറ്റങ്ങളുടെ കാലമാണ് 2024.പുതിയ തൊഴിൽ ലഭിക്കും.ജോലിയിൽ മാറ്റം വരുത്താൻ പറ്റിയ വർഷമാണ്. പഠനം പൂർത്തിയാക്കിയ അതേ മേഖലയിൽ തന്നെ ജോലി ലഭിക്കും. ജീവിതത്തിൽ ആഗ്രഹിക്കുന്ന പല കാര്യങ്ങളും സാധിക്കും. വിവാഹം വാക്കുറപ്പിക്കും. നേതൃസിദ്ധി അംഗീകരിക്കപ്പെടും. ബിസിനസ്സ് വിപുലീകരിച്ചേക്കും.അതിലൂടെ നേട്ടങ്ങൾ ഉണ്ടാകും. വായ്പകൾ കൈവരാം.ഇണയുടെ സഹായത്തോടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ കഴിയും. ഋണബാധ്യതകളിൽ നിന്നും ഭാഗികമായ മുക്തിയുണ്ടാകും.വസ്തു വാഹനാദികൾ വാങ്ങാൻ യോഗമുണ്ട്. മക്കളുടെ നേട്ടങ്ങളിൽ സന്തോഷിക്കും.
വരുമാനം തൃപ്തികരമാണ്.ഗൃഹത്തില്‍ ശാന്തത കൈവരും. പരീക്ഷയിൽ ഉന്നത വിജയം നേടും. പുതുതായി തുടങ്ങാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെല്ലാം വർഷത്തിന്റെ തുടക്കത്തിൽ തന്നെ ആരംഭിക്കുക.തൊഴിൽരംഗത്ത് അന്യരുടെ ഇടപെടൽ അസ്വസ്ഥത ഉണ്ടാക്കുമെങ്കിലും അവർ സ്വയം ഒഴിഞ്ഞു പോകും. യാത്രകൾവേണ്ടിവരും. മാനസികമായ സന്തുഷ്ടി അനുഭവപ്പെടും.
വീട് മോടി പിടിപ്പിക്കും. സാഹിത്യ രംഗത്ത് ശോഭിക്കാൻ കഴിയും. വർഷത്തിന്റെ രണ്ടാം പകുതി അത്ര മെച്ചമല്ല. പല കാര്യങ്ങൾക്കും മുടക്കം ഉണ്ടാകും.ജീവിതത്തിലെ ചില പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളും. ദോഷശമനത്തിനായി ദേവീ ഭജനം നടത്തുക.