സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ നാളെ രാത്രി അടച്ചിടും. രാത്രി എട്ടുമുതല്‍ മറ്റന്നാള്‍ രാവിലെ ആറു വരെയാണ് അടച്ചിടുക. പമ്പുകള്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്കുന്നതെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രൈഡേഴ്‌സ് ഭാരവാഹികള്‍ അറിയിച്ചു. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ മാര്‍ച്ച് മുതല്‍ രാത്രി 10 മണിവരെ മാത്രമേ പമ്പുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂവെന്നാണ് നിലപാട്.
ആശുപത്രികളില്‍ ആക്രമണം നടന്നതിനെ തുടര്‍ന്ന് ജീവനക്കാരെ സംരക്ഷിക്കാനായി സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തിയതുപോലെ പമ്പുകളെ സംരക്ഷിക്കാനും നിയമ നിര്‍മാണം നടത്തണമെന്നാണ് സംഘടന മുന്നോട്ടുവെക്കുന്ന ആവശ്യം. പമ്പുകളില്‍ ഗുണ്ടാ ആക്രമണവും മോഷണവും പതിവായ സാഹചര്യത്തിലാണ് പ്രതിഷേധം കടുപ്പിക്കുന്നത്.