അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്

Advertisement

ജനുവരി 22ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്. സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ പങ്കെടുക്കില്ല. ബിജെപിയും ആര്‍എസ്എസ്സും ചടങ്ങിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നതായി വിലയിരുത്തല്‍. നിര്‍മാണം പൂര്‍ത്തിയാക്കാത്ത ക്ഷേത്രത്തിലെ ചടങ്ങ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്നും കോണ്‍ഗ്രസ്.
ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ടെയിരുന്നുവെങ്കിലും ‘ഇന്ത്യ’ സഖ്യത്തിലെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പ്രതിസന്ധിയിലാവുകയായിരുന്നു. തുടര്‍ന്നാണ് നേതാക്കള്‍ പങ്കെടുക്കില്ലെന്ന കാര്യത്തില്‍ വ്യക്തമായ അഭിപ്രായം കോണ്‍ഗ്രസ് പറയുന്നത്.

Advertisement