കൊട്ടാരക്കര ഭദ്ര അന്തരിച്ചു

Advertisement

കൊട്ടാരക്കര: കഥകളി കലാകാരി കൊട്ടാരക്കര ഭദ്ര (76) അന്തരിച്ചു. 35 വര്‍ഷമായി കഥകളി രംഗത്ത് സ്ത്രീ സാന്നിധ്യമായ കൊട്ടാരക്കര ഭദ്ര ഇതിനകം പതിനായിരത്തിലധികം വേദികളില്‍ വേഷമിട്ടു. കോട്ടാത്തല പത്തടി ജംഗ്ഷനില്‍ ഗൗരി ഗോവിന്ദത്തില്‍ ഗോപാലകൃഷ്ണന്റെ ഭാര്യയാണ്.
മാതൃഭൂമി കൊല്ലം യൂണീറ്റ് പരസ്യ മാനേജര്‍ ഗണേഷ് മകനും രശ്മി മരുമകളുമാണ്. സാംസ്‌കാരിക വകുപ്പിന്റെ കഥകളി അവാര്‍ഡ്, സതിവര്‍മ്മ സ്മാരക പുരസ്‌കാരം, കൊട്ടാരക്കര ശ്രീധരന്‍നായര്‍ പുരസ്‌കാരം, അഖിലകേരള പുരാണ പാരായണ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. സംസ്‌കാരം വ്യാഴാഴ്ച 12ന് വീട്ടുവളപ്പില്‍.

Advertisement