രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍ മോചിതനായി… വന്‍ സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍

Advertisement

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍ മോചിതനായി. സെക്രട്ടറിയേറ്റ്, ഡിജിപി ഓഫീസ് മാര്‍ച്ച് കേസുകളില്‍ ജാമ്യം ലഭിച്ചതോടെയാണ് രാഹുല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ഇന്നലെയും ഇന്നുമായി വിവിധ കേസുകളില്‍ ജാമ്യം ലഭിച്ചതോടെയാണ് ഒന്‍പതു ദിവസത്തെ ജയില്‍വാസം അവസാനിച്ചത്. അന്‍പതായിരം രൂപയുടെ ബോണ്ട് കെട്ടിവെയ്ക്കണം, ഇല്ലെങ്കില്‍ രണ്ടുപേരുടെ ആള്‍ ജാമ്യം, പൊതുമുതല്‍ നശിപ്പിച്ചതിനു ആയിരത്തി മുന്നൂറ്റി അറുപതു രൂപയും കെട്ടിവെയ്ക്കണം, പുറമേ ആറാഴ്ച എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം എന്നീ നിബന്ധനകളോടെയാണ് സെക്രട്ടറിയേറ്റ് മാര്‍ച്ച് കേസില്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. ജയിലിന് പുറത്ത് ആവേശകരമായ സ്വീകരണമാണ് പ്രവര്‍ത്തകര്‍ രാഹുലിന് ഒരുക്കിയത്. ആര്‍പ്പുവിളിച്ചും മുദ്രാവാക്യം വിളിച്ചും ആഹ്‌ളാദത്തോടെയാണ് പ്രവര്‍ത്തകര്‍ രാഹുലിനെ സ്വീകരിച്ചത്.