ആവേശം വാനോളം… രണ്ട് സൂപ്പർ ഓവർ ഒടുവിൽ വിജയം ഇന്ത്യക്ക്

Advertisement

ഇന്ത്യ-അഫ്ഗാനിസ്ഥാൻ ടി20 പരമ്പരയിലെ അവസാന മത്സരം രണ്ട് സൂപ്പര്‍ ഓവറുകളാൽ ആവേശഭരിതമായി. മത്സരത്തിനൊടുവിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ജയം. ആദ്യ സൂപ്പര്‍ ഓവറില്‍ ഇരുടീമുകളും 16 റണ്‍സ് വീതമെടുത്തതോടെയാണ് മല്‍സരം രണ്ടാം സൂപ്പര്‍ ഓവറിലേക്ക് കടന്നത്. രണ്ടാം സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സെടുത്തു. അഫ്ഗാന്‍റെ മറുപടി രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഒരു റണ്ണിലൊതുങ്ങിയതോടെ ഇന്ത്യ വിജയം കണ്ടു. നേരത്തേ, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ അവസാന ഓവറില്‍ 18 റണ്‍സടിച്ചാണ് ഇന്ത്യയ്ക്കൊപ്പമെത്തിയത്. രോഹിത് ശര്‍മയുടെ 121 റണ്‍സിന്‍റെയും റിങ്കു സിങ്ങിന്‍റെ 69 റണ്‍സിന്‍റെയും മികവിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. അഫ്ഗാനിസ്ഥാനായി റഹ്മത്തുല്ല ഗുര്‍ബാസും ഇബ്രാഹിം സര്‍ദാനും ഗുലബാദിന്‍ നായിബും അര്‍ധസെഞ്ചുറി നേടി.