അയോധ്യയിലെ പ്രാണ പ്രതിഷ്ഠ; 22ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അര്‍ദ്ധ ദിനാവധി

Advertisement

ദില്ലി: അയോധ്യയിലെ പ്രാണ പ്രതിഷ്ഠാദിനമായ ജനുവരി 22ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അര്‍ദ്ധ ദിനാവധി പ്രഖ്യാപിച്ചു. ഉച്ചക്ക് രണ്ടര വരെയാണ് അവധി. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍, കേന്ദ്ര സ്ഥാപനങ്ങള്‍, കേന്ദ്ര വ്യവസായ സ്ഥാപനങ്ങള്‍ എന്നിവ 22ന് ഉച്ചയ്ക്ക് 2.30വരെ പ്രവര്‍ത്തിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം അറിയിച്ചു.
അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് ഉത്തര്‍ പ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജനുവരി 22ന് നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. ഒപ്പം, സംസ്ഥാനത്ത് അന്ന് മദ്യശാലകള്‍ ഒന്നു തുറന്ന് പ്രവര്‍ത്തിക്കില്ലെന്നും എല്ലാ മദ്യവില്‍പ്പന കേന്ദ്രങ്ങളും അന്ന് അടച്ചിടണമെന്നുമാണ് യുപി സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം. അന്നേദിവസം ഡ്രൈ ഡേ ആയിരിക്കുമെന്നും യു പി സര്‍ക്കാര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡ്, അസം, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഉദ്ഘാടന ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ ഇപ്പോള്‍ ജനുവരി 22ന് മാംസവും മത്സ്യവും വില്‍ക്കുന്നതും യുപി സര്‍ക്കാര്‍ നിരോധിച്ചു.

Advertisement