ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന അഡ്വ. രണ്‍ജീത്ത് ശ്രീനിവാസ് വധക്കേസിൽ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകരായ 15 പ്രതികളും കുറ്റക്കാരെന്ന് കോടതി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. ശിക്ഷാവിധി തിങ്കളാഴ്ച പ്രഖ്യാപിക്കും. ആദ്യ എട്ടുപ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. മറ്റ് ഏഴുപേര്‍ക്കെതിരെ ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങള്‍. പ്രതികള്‍ക്കെതിരായ എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി.പടിക്കൽ പ്രതികരിച്ചു.
2021 ഡിസംബർ 19 ന് രാവിലെ രണ്‍ജിത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തലേദിവസം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ്.ഷാന്‍ മണ്ണഞ്ചേരിയില്‍ വച്ച് കൊല്ലപ്പെട്ടിരുന്നു. ആലപ്പുഴ ഡിവൈഎസ്പി എൻ.ആർ.ജയരാജ് ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
Home News Breaking News രണ്‍ജീത്ത് ശ്രീനിവാസൻ വധക്കേസിൽ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകരായ 15 പ്രതികളും കുറ്റക്കാരെന്ന് കോടതി