അനീഷ്യയുടെ ആത്മഹത്യ; ക്രൈംബ്രാഞ്ച് അന്വേഷിക്കും

Advertisement

പരവൂര്‍ കോടതിയിലെ എപിപി ആയിരുന്ന അനീഷ്യയുടെ ആത്മഹത്യ കേസ് സിറ്റി ക്രൈംബ്രാഞ്ച് അന്വേഷിക്കും. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എ. അക്ബര്‍ ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. അനീഷ്യയുടെ ആത്മഹത്യക്ക് കാരണക്കാരായവരെ കണ്ടെത്തണമെന്ന ആവശ്യം ശക്തമായതിന് പിന്നാലെയാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചതായി കമ്മീഷണര്‍ വ്യക്തമാക്കിയത്.
മേലുദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് അനീഷ്യയുടെ ആത്മഹത്യക്ക് കാരണമെന്ന് ആരോപണം ഉയര്‍ന്നിരുന്നിട്ടുണ്ട്. ഇക്കാര്യങ്ങളടക്കം ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിക്കും. അതേസമയം നേരത്തെ അനീഷ്യയുടെ ആത്മഹത്യക്ക് കാരണക്കാരായവരെ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തി കേസ് അന്വേഷിക്കണമെന്ന ആവശ്യവുമായി ലീഗല്‍ സെല്‍ സംസ്ഥാന സമിതി രംഗത്തെത്തിയിരുന്നു.