ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്റെ നയപ്രഖ്യാപന പ്രസംഗം ഒരു മിനിറ്റിൽ അവസാനിച്ചു. അവസാന പാരഗ്രാഫ് മാത്രം വായിച്ചാണ് ഗവർണർ പ്രസംഗം അവസാനിപ്പിച്ചത്. രാജ്ഭവനിൽ നിന്ന് നിയമസഭയിലെത്തിയ ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും ചേർന്ന് സ്വീകരിച്ചു. രാവിലെ 9ന് നിയമസഭയിൽ ഗവർണർ തന്റെ ഏഴാമത്തെ നയപ്രഖ്യാപന പ്രസംഗമാണ് വായിച്ചത്. അഭിസംബോധന മലയാളത്തിലാക്കി എന്നതൊഴിച്ചാൽ ഗവർണർ പ്രസംഗത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടില്ല. ഒരു മിനിറ്റിൽ പ്രസംഗം അവസാനിപ്പിച്ച് ഗവർണർ സഭ വിടുകയും ചെയ്തു.
ഇന്നു മുതൽ മാർച്ച് 27 വരെ ബജറ്റ് സമ്മേളനം ചേരാനാണ് തീരുമാനം. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് 5ന് മന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കും. ഓർഡിനൻസുകൾക്കു പകരമുള്ള മൂന്നെണ്ണമുൾപ്പെടെ എട്ടു ബില്ലുകൾ സമ്മേളന കാലയളവിൽ പരിഗണിക്കും.