പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു….ഒ. രാജഗോപാല്‍, ജസ്റ്റിസ് ഫാത്തിമ ബീവി എന്നിവർക്ക് പദ്മഭൂഷണ്‍

Advertisement

ന്യൂദല്‍ഹി: പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, നര്‍ത്തകി പത്മസുബ്രഹ്മണ്യം, നടി വൈജയന്തിമാല ബാലി, നടന്‍ ചിരഞ്ജീവി, ബിന്‍ഡേശ്വര്‍ പഥക് എന്നിവര്‍ പദ്മവിഭൂഷണും മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ. രാജഗോപാല്‍, ജസ്റ്റിസ് ഫാത്തിമ ബീവി എന്നിവരടക്കം 17 പേര്‍ പദ്മഭൂഷണും അര്‍ഹരായി.

കേരളത്തില്‍ നിന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീഭായ് തമ്പുരാട്ടി, മുനി നാരായണ പ്രസാദ്, കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, കണ്ണൂരിലെ തെയ്യം കലാകാരന്‍ ഇ.പി. നാരായണന്‍, 650 പരമ്പരാഗത നെല്‍വിത്തുകള്‍ സംരക്ഷിക്കുന്ന കാസര്‍കോട്ടെ നെല്‍ കര്‍ഷകന്‍ സത്യനാരായണ ബേളേരി, പകരാവൂര്‍ ചിത്രന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ പദ്മശ്രീക്ക് അര്‍ഹരായി.

ഭാരതത്തിലെ ആദ്യ വനിതാ ആന പാപ്പാന്‍ പര്‍ബതി ബറുവ (അസം), സാമൂഹ്യ പ്രവര്‍ത്തകരായ ജാഗേശ്വര്‍ യാദവ ്(ഛത്തീസ്ഗഡ്), സോമണ്ണ (കര്‍ണാടക), പ്ലാസ്റ്റിക് സര്‍ജറി വിദഗ്ദ്ധ ഡോ. പ്രേമ ധന്‍രാജ് (കര്‍ണാടക), യക്ഷഗാനം കലാകാരന്‍ ഗദ്ദം സമയ്യ (തെലങ്കാന), ജൈവ കര്‍ഷക കെ. ചെല്ലമ്മാള്‍(ആന്‍ഡമാന്‍), പരിസ്ഥിതി പ്രവര്‍ത്തകന്‍ ചാമി മുര്‍മു, മിസോറാമില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തക സംഗതങ്കിമ, സിര്‍സയില്‍ നിന്നുള്ള ദിവ്യാംഗ സാമൂഹിക പ്രവര്‍ത്തകന്‍ ഗുര്‍വിന്ദര്‍ സിങ്, സിന്ദ്രി ഗ്രാമത്തില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകന്‍ ദുഖു മാജ്ഹി, അരുണാചല്‍ പ്രദേശില്‍ നിന്നുള്ള പരമ്പരാഗത മരുന്ന് വിദഗ്ധന്‍ യാനുങ് ജമോ ലെഗോ, ചിരാംഗില്‍ നിന്നുള്ള ആദിവാസി കര്‍ഷകന്‍ സര്‍ബേശ്വരി ബസുമതരി, അന്താരാഷ്ട്ര മല്ലഖാംബ് കോച്ച് ഉദയ് വിശ്വനാഥ് ദേശ്പാണ്ഡെ, സിക്കിള്‍ സെല്‍ അനീമിയയില്‍ മൈക്രോബയോളജിസ്റ്റ് വിദഗ്ധന്‍ യാസ്ദി മനേക്ഷ ഇറ്റാലിയ, ഗോഡ്‌ന ചിത്രകാരന്മാരും ദമ്പതികളുമായ ശിവന്‍ പാസ്വാനും ശാന്തി ദേവി പാസ്വാനും, ഭാദു നാടോടി ഗായകന്‍ രത്തന്‍ കഹാര്‍, ടിക്കുലി ചിത്രകാരന്‍ അശോക് കുമാര്‍ ബിശ്വാസ്, ഹരികഥാ വക്താവ് ഡി. ഉമാ മഹേശ്വരി, കൃഷ്ണ ലീല ഗായകന്‍ ഗോപിനാഥ് സ്വയിന്‍ – ശില്‍പി സനാതന്‍ രുദ്ര പാല്‍, ലെപ്ച ഗോത്രത്തില്‍ നിന്നുള്ള മുള കരകൗശല വിദഗ്ധന്‍ ജോര്‍ദാന്‍ ലെപ്ച, ചൗ മാസ്‌ക് നിര്‍മ്മാതാവ് നേപ്പാള്‍ ചന്ദ്ര സൂത്രധാര്‍ എന്നിവരുള്‍പ്പെടെ 110 പേര്‍ പദ്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി.

Advertisement