രാജ്യം ഇന്ന് 75-മത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു

Advertisement

രാജ്യം ഇന്ന് 75ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിറവിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ യുദ്ധ സ്മാരകത്തിൽ പുഷ്പ ചക്രം സമർപ്പിക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണാണ് ഇത്തവണത്തെ മുഖ്യാതിഥി.
കർത്തവ്യപഥിൽ രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ പതാക ഉയർത്തും. തുടർന്ന് പരേഡ് നടക്കും. രാജ്യത്തിന്റെ സൈനികശക്തിയും നാരീശക്തിയും വിളിച്ചോതുന്ന തായിരിക്കും പരേഡ്. 90 മിനിറ്റ് ദൈർഘ്യമുള്ള പരേഡിൽ തദ്ദേശീയമായി വികസിപ്പിച്ച മിസൈലുകള്‍, ഡ്രോണ്‍ ജാമറുകള്‍, സൈനികവാഹനങ്ങള്‍ തുടങ്ങിയവ പ്രദർശിപ്പിക്കും. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് ഇന്നലെ പത്മ – സൈനിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാനത്ത് രാവിലെ 9 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തും. മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കും. ജില്ലകളിൽ മന്ത്രിമാർ റിപ്പബ്ലിക് ദിന പരേഡിൽ സല്യൂട്ട് സ്വീകരിക്കും.

Advertisement