നിലമേലില്‍ ഗവര്‍ണര്‍ റോഡില്‍ ഇരുന്ന് പ്രതിഷേധിക്കുന്നു

Advertisement

കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ കാറില്‍ നിന്നിറങ്ങി റോഡില്‍ ഇരുന്ന് പ്രതിഷേധിക്കുന്നു. എസ്എഫ്ഐ കരിങ്കൊടി കാണിച്ചതിൽ പ്രതിഷേധിച്ചാണ് ഗവര്‍ണറുടെ പ്രതിഷേധം. പൊലീസിനേയും ഗവര്‍ണര്‍ ശകാരിച്ചു. അനുനയിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ഗവര്‍ണര്‍ വഴങ്ങിയില്ല. പൊലീസ് തന്നെ നിയമലംഘിക്കുന്നുവെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു. കൊട്ടാരക്കയിലെ പരിപാടിക്ക് പോവുകയായിരുന്നു ഗവര്‍ണര്‍. വാഹനത്തില്‍ കയറാതെ ഗവര്‍ണര്‍ പ്രതിഷേധം തുടരുകയാണ്. നിങ്ങള്‍ നിയമലംഘകരെ സംരക്ഷിക്കുകയാണെന്നു പൊലീസിനോട് ഗവര്‍ണര്‍. കരിങ്കൊടി മുഖ്യമന്ത്രിക്കെതിരെയെങ്കില്‍ ഇതാണോ സ്ഥിതിയെന്നും ഗവര്‍ണർ ചോദിച്ചു.