എന്‍ഡിഎ ക്യാമ്പിലെത്തിയ നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Advertisement

ആര്‍ജെഡി-കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് വീണ്ടും എന്‍ഡിഎ ക്യാമ്പിലെത്തിയ നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ നിതീഷ് കുമാറിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഒമ്പതാം തവണയാണ് നിതീഷ് ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ സാമ്രാട്ട് ചൗധരിയും പ്രതിപക്ഷ നേതാവായിരുന്ന വിജയ്കുമാര്‍ സിന്‍ഹയും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. കേന്ദ്രമന്ത്രി അമിത് ഷായുടെ അടുത്ത അനുയായിയായ സമ്രാട്ട് ചൗധരിയെ നിയമസഭ കക്ഷി നേതാവായും വിജയ് സിന്‍ഹയെ ഉപനേതാവായും ബിജെപി നിയമസഭ കക്ഷിയോഗം തെരഞ്ഞെടുത്തിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയും, ചിരാഗ് പാസ്വാനും സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു. രണ്ട് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

Advertisement