മാനന്തവാടിയില്‍ നിന്ന് പിടികൂടിയ കാട്ടാന തണ്ണീര്‍കൊമ്പന്‍ ചരിഞ്ഞു. ഇന്നലെ തണ്ണീര്‍ കൊമ്പനെ പകലും രാത്രിയുമായി നീണ്ട പരിശ്രമത്തിനൊടുവിലാണ് വരുതിയിൽ ആക്കിയത്. ആനയെ പിടികൂടി ഇന്നലെ രാത്രിയോടെ കര്‍ണാടകയ്ക്ക് കൈമാറിയിരുന്നു. 15 മണിക്കൂറോളമാണ് തണ്ണീര്‍ക്കൊമ്പന്‍ ഇന്നലെ മാനന്തവാടിയില്‍ ഭീതി വിതച്ചത്. തുടര്‍ന്ന് രാത്രിയോടെയാണ് മയക്കുവെടിവച്ച് ആനയെ പിടികൂടിയത്. ആന ചരിഞ്ഞത് ഉന്നതതല സമിതി അന്വേഷിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.
കുങ്കിയാനകളുടെ സഹായത്തോടെ രാത്രി പത്തുമണിയോടെ നൂറോളം പേര്‍ അടങ്ങിയെ ദൗത്യ സംഘമാണ് തണ്ണീര്‍ കൊമ്പനെ വരുതിയിലാക്കിയത്.