ഊട്ടിയില്‍ നിര്‍മ്മാണത്തിലിരുന്ന വീട് തകര്‍ന്നുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് ദാരുണാന്ത്യം. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ട തൊഴിലാളികളാണ് മരിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ
ഊട്ടി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുങ്ങി കിടക്കുന്നവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
ഊട്ടി ലവ്ഡേല്‍ ഗാന്ധിനഗറിനടുത്ത് ഉച്ചയോടെയാണ് അപകടമുണ്ടായത്. വീടിന് 30 അടി ഉയരമുള്ള സംരക്ഷണഭിത്തി നിര്‍മിച്ചിരുന്നു. മുകള്‍മുറ്റത്തെ ഉപയോഗശൂന്യമായ ശൗചാലയം തകര്‍ന്നു വീണതാണ് അപകടത്തിനു കാരണം. താഴെ നിര്‍മാണജോലികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ മണ്ണിനും അവശിഷ്ടങ്ങള്‍ക്കും അടിയില്‍ പെടുകയായിരുന്നു. 6 സ്ത്രീകള്‍ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. ഗാന്ധിനഗറിലെ ഷകില (30) സംഗീത (35) ഭാഗ്യ (36) ഉമ (35) മുത്തു ലക്ഷ്മി (36) രാധ (36) എന്നിവരാണ് മരിച്ചത്.
Home News Breaking News ഊട്ടിയില്‍ കെട്ടിടനിര്‍മാണ സ്ഥലത്ത് മണ്ണിടിഞ്ഞുവീണ് അപകടം; ആറ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം