ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് രാജ്കോട്ടില്‍ നടക്കും. വിരാട് കോലി, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ എന്നിവർ ഇല്ലാതെയാണ് ഇന്ത്യ മൂന്നാം മത്സരത്തിന് ഇറങ്ങുന്നത്. പ്രധാന താരങ്ങളുടെ അഭാവത്തിൽ യുവതാരങ്ങളായ സർഫറാസ് ഖാൻ, രജത് പട്ടീദാർ, ധ്രുവ് ജുറൽ എന്നിവർക്ക് പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചേക്കും. കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങാതിരുന്ന വിക്കറ്റ് കീപ്പർ ബാറ്റർ കെ.എസ്. ഭരത്തിനെ പുറത്തിരുത്താനാണു സാധ്യത.