കൊല്ലം ലോക്സഭ മണ്ഡലത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പാർട്ടി ഏകകണ്ഠമായാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്.
അപവാദ പ്രചാരണങ്ങളെ പ്രേമചന്ദ്രൻ അതിജീവിച്ചെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. ഉയർന്ന ഭൂരിപക്ഷത്തിൽ തന്നെ അദ്ദേഹത്തിന് വിജയിക്കാൻ സാധിക്കും. ജനാധിപത്യത്തോട് മുഖ്യമന്ത്രി പിണറായി വിജയന് ബഹുമാനമില്ല. യു.ഡി.എഫിന് 20 സീറ്റും ജയിക്കാനുള്ള സാഹചര്യമാണ് കേരളത്തിലേതെന്നും ഷിബു ബേബി ജോൺ പറഞ്ഞു.