മൊബൈല്‍ ഫോണ്‍ ഏവരുടെയും ജീവിതത്തിന്റെ ഒരു ഭാഗമായതോടെ ഫോണും മനുഷ്യനുംതമ്മിലുള്ള ബന്ധത്തെപ്പറ്റി പഠനങ്ങളും സജീവമാണ്. ഇന്ത്യയിലെ ഉപയോക്താക്കളെപ്പറ്റിയുള്ള പഠനമിങ്ങനെ. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെ (ബിസിജി) റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയിലെ 84% സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളും ഉറക്കമുണര്‍ന്നതിനു ശേഷം 15 മിനിറ്റ് വരെ ഫോണില്‍ സമയം ചെലവഴിക്കുന്നവരാണ്.
ദിവസം ഒരു ശരാശരി സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താവ് ഏകദേശം 80 തവണ വരെ ഫോണ്‍ എടുക്കാറുണ്ടെന്നും ഉണര്‍ന്നിരിക്കുന്നതിന്റെ 31 ശതമാനം സമയവും ഫോണില്‍ ചെലവഴിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ 13 വര്‍ഷമായി ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണിന്റെ ഉപയോഗത്തില്‍ വന്ന മാറ്റത്തിനെ കുറിച്ചും റിപ്പോര്‍ട്ട് എടുത്ത് കാണിക്കുന്നുണ്ട്.
2010 ല്‍ 100% ആളുകളും ഫോണ്‍ കൂടുതലും ഉപയോ?ഗിച്ചിരുന്നത് കോളുകള്‍ക്കും ടെക്സ്റ്റകള്‍ക്കും ആയിരുന്നു. 2023 ല്‍ ഇത് 20 മുതല്‍ 25 ശതമാനം മാത്രമായി കുറഞ്ഞു.എന്നാല്‍ സെര്‍ച്ചിംഗ്, ഗെയിമിംഗ്, ഷോപ്പിംഗ്, ഓണ്‍ലൈന്‍ ഇടപാടുകള്‍, വാര്‍ത്തകള്‍ എന്നിവയ്ക്കായുളള ഫോണ്‍ ഉപയോ?ഗം കൂടി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
18 മുതല്‍ 24 വരെ പ്രായമുള്ളവര്‍ ഇന്‍സ്റ്റഗ്രാം റീലുകള്‍ യൂട്യൂബ് ഷോര്‍ട്ട്സ് എന്നിവയ്ക്കായി കൂടിതല്‍ സമയം കണ്ടെത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടു.