പേട്ടയിലെ കുരുന്നിന്‍റെ മാതാപിതാക്കള്‍ ആര്, ഡിഎന്‍എ പരിശോധനയ്ക്ക് പൊലീസ്

Advertisement

തിരുവനന്തപുരം. പേട്ടയില്‍ കാണാതായ രണ്ടുവയസുകാരിക്ക് ഡി.എന്‍.എ പരിശോധന. കുട്ടിക്ക് ഒപ്പമുള്ളത് യഥാര്‍ത്ഥ മാതാപിതാക്കളാണോ എന്ന് ഉറപ്പിക്കാനാണ് നടപടി. സാമ്പിളുകള്‍ പൊലീസ് ഫോറന്‍സിക് ലാബിലേക്ക് അയച്ചു. ശിശു ക്ഷേമ സമിതിയുടെ സംരക്ഷണയില്‍ കഴിയുന്ന കുട്ടിയില്‍ നിന്ന് മൊഴിയെടുക്കാനുള്ള ശ്രമവും തുടരും

ശിശുക്ഷേമ സമിതിക്ക് കൈമാറുന്നതിന് മുമ്പ് കുട്ടിയില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചിരുന്നു. പൊലീസ് ഫോറന്‍സിക് ലാബിലേക്ക് അയച്ച ഡി.എന്‍.എ ഫലം ലഭിക്കാന്‍ ഒരാഴ്ചയെടുക്കും. കുട്ടിയുടെ ഒപ്പമുള്ളത് യഥാര്‍ത്ഥ മാതാപിതാക്കളാണോ എന്ന് ഉറപ്പിക്കാനാണ് പരിശാധന.മാതാപിക്കളുടെ പക്കല്‍ തിരിച്ചറിയല്‍ രേഖ ഇല്ലാത്തതാണ് സംശയം ബലപ്പെടുത്തുന്നത്. ഇന്നലെ രണ്ടു വയസുകാരിയില്‍ നിന്ന് വിവരങ്ങള്‍ തേടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മൊഴിയെടുക്കാനുള്ള ശ്രമം ഇന്നും തുടരും. സംശയമുള്ളവരുടെ ഫോട്ടോ കാണിച്ചാകും മൊഴി രേഖപ്പെടുത്തുക. അന്വേഷണം കഴിയും വരെ നഗരം വിട്ടുപോകരുതെന്ന് കുഞ്ഞിന്റെ കുടുംബത്തിലെ എല്ലാവരോടും പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Advertisement