തിരുവന്തപുരം പേട്ടയില്‍ നിന്ന് രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അറസ്റ്റിലായ പ്രതിയെക്കുറിച്ച് വ്യക്തമാക്കി തിരുവന്തപുരം കമ്മീഷണര്‍ സി.എച്ച്. നാഗരാജു. അമ്പത് വയസ്സു തോന്നിക്കുന്ന ഹസന്‍കുട്ടി എന്ന അലിയാര്‍ കബീര്‍ ആണ് കൊല്ലം ചിന്നക്കടയില്‍ നിന്ന് പിടിയിലായതെന്ന് അദ്ദേഹം പറഞ്ഞു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. ഇയാള്‍ മുമ്പ് എട്ടോളം കേസുകളില്‍ പ്രതി ആയിരുന്നു. 2022ല്‍ അയിരൂരിലെ 11 വയസുകാരിയെ ഉപദ്രവിച്ച കേസില്‍ ശിക്ഷ കഴിഞ്ഞ് ഇയാള്‍ ജനുവരി 12നാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്. പോക്സോ കേസിന് പുറമെ നിരവധി മോഷണ കേസുകളിലും ഇയാള്‍ പ്രതിയാണ്. ഇയാള്‍ക്ക് സ്ഥിരമായി ഒരു താമസസ്ഥലമില്ലെന്നും പോലീസ് പറഞ്ഞു.
Home News Breaking News രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി പല കേസുകളിലും ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയയാള്‍