ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ചനിലയില്‍ കണ്ടെത്തി

Advertisement

ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ചനിലയില്‍ കണ്ടെത്തി. പാലാ പൂവരണിയില്‍ അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. അകലക്കുന്നം ഞണ്ടുപാറ സ്വദേശി ജയ്സനും കുടുംബവുമാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ജയ്സന്‍ ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇവര്‍. ഭാര്യയുടെ തലയ്ക്ക് പിന്‍വശം മുറിവേറ്റ അടയാളങ്ങളുണ്ട്. സംഭവത്തില്‍ പൊലീസ് പരിശോധന നടത്തി വരികയാണ്. 

Advertisement