കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം

Advertisement

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ എസ്എഫ്‌ഐയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസും സര്‍ക്കാരും സ്വീകരിക്കുന്നത് എന്നാരോപിച്ച് കെ.എസ്.യു സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. രണ്ടുതവണ ജലപീരങ്കിയും പ്രയോഗിച്ചു. മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കെ.എസ്.യു പ്രവര്‍ത്തകന് പരിക്കേറ്റിട്ടുണ്ട്. കെഎസ്യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.
പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറി മറിച്ചിടാന്‍ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. രണ്ടിലധികം തവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പൊലീസ് ലാത്തി വീശുകയായിരുന്നു.
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ എംഎസ്എഫ് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. ഉത്തരമേഖലാ ഡിഐജി ഓഫീസിലേക്കായിരുന്നു മാര്‍ച്ച്.