സംസ്ഥാനത്ത് റേഷന്‍ കടകള്‍ 15, 16, 17 തീയതികളില്‍ പ്രവര്‍ത്തിക്കില്ല: മന്ത്രി

Advertisement

സംസ്ഥാനത്തെ റേഷന്‍ കടകള്‍ 15, 16, 17 തീയതികളില്‍ പ്രവര്‍ത്തിക്കില്ലെന്ന് ഭക്ഷ്യമന്ത്രി ജി. ആര്‍. അനില്‍. റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിങ് നടത്തുന്നതു മൂലമാണ് അവധി. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള ഇ-കെവൈസി അപ്ഡേഷനില്‍ നിന്നും കേരളത്തിന് മാറിനില്‍ക്കാനാവില്ലായെന്നും അതുകൊണ്ടാണ് റേഷന്‍ വിതരണം മൂന്നുദിവസം നിര്‍ത്തിവെച്ച് അപ്ഡേഷന്‍ നടത്താന്‍ തീരുമാനിച്ചതെന്നും മന്ത്രി അറിയിച്ചു. റേഷന്‍ കടകള്‍ സ്ഥിതി ചെയ്യുന്ന കേന്ദ്രത്തിന് സമീപത്തെ സ്‌കൂള്‍, വായനശാല, അംഗന്‍വാടി, ക്ലബ് എന്നിവിടങ്ങളിലും ഇ-കെവൈസി അപ്ഡേഷന്‍ മാത്രമായി നടത്തും.
റേഷന്‍ വിതരണത്തില്‍ തടസ്സം നേരിടുന്നതു കണക്കിലെടുത്ത് മസ്റ്ററിങ്ങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. 10-3-2024 വരെയാണ് ഇ-കെവൈസി അപ്ഡേഷന്‍ നിര്‍ത്തിവെച്ചത്. മാര്‍ച്ച് മാസത്തിലും ഇ-കെവൈസി അപ്ഡേഷന്‍ നടത്തി വരികയാണ്. ഇതു കണക്കിലെടുത്ത് ആ മാസം റേഷന്‍ വിതരണത്തിന് പ്രവൃത്തിസമയം ക്രമീകരിച്ചു. എന്നിട്ടും വേഗതക്കുറവ് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് മസ്റ്ററിങ് താല്‍ക്കാലികമായി നിര്‍ത്തിയത്.

Advertisement