ബാങ്കുകള്‍ക്ക് ഇനി എല്ലാ ശനിയാഴ്ചയും അവധി… തീരുമാനം അന്തിമഘട്ടത്തിൽ

Advertisement

ഇനി ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി നല്‍കാനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന്റേയും റിസര്‍വ് ബാങ്കിന്റേയും അംഗീകാരം ലഭിക്കുന്നതോടെ പ്രാബല്യത്തില്‍ വരും. ബാങ്ക് ജീവനക്കാരുടെ ശമ്പളം 17 ശതമാനം കൂട്ടാന്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളുമായി ഒപ്പിട്ട ഉഭയകക്ഷി കരാറിലാണ് ഇക്കാര്യം പറയുന്നത്.
നിലവില്‍ ഒന്നും മൂന്നും ശനിയാഴ്ചകള്‍ ബാങ്കുകള്‍ക്ക് പ്രവൃത്തിദിനമാണ്. കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍, റിസര്‍വ് ബാങ്ക്, എല്‍ഐസി എന്നിവയെപ്പോലെ ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി വേണമെന്നത് ജീവനക്കാരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. ഇത് നടപ്പാക്കുമ്പോള്‍ മറ്റു ദിവസങ്ങളില്‍ പ്രവൃത്തിസമയം 45 മിനിറ്റ് കൂട്ടുന്നതാണ് പരിഗണനയിലുള്ളത്.

Advertisement