പിറ്റ്ബുള്‍, റോട്ട്‌വീലര്‍ തുടങ്ങിയ നായകളുടെ ഇറക്കുമതിയും വില്‍പ്പനയും നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

Advertisement

പിറ്റ്ബുള്‍ ടെറിയര്‍, അമേരിക്കന്‍ ബുള്‍ഡോഗ്, റോട്ട്വീലര്‍ തുടങ്ങി ഇരുപതില്‍ അധികം നായകളുടെ ഇറക്കുമതിയും, വില്‍പ്പനയും നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. തദ്ദേശ സ്ഥാപനങ്ങള്‍ ഈ വിഭാഗത്തില്‍ പെട്ട നായകള്‍ക്ക് ലൈസെന്‍സ് നല്‍കരുതെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി കത്തയച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നടപടി വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് കണക്കിലെടുത്താണ്. മനുഷ്യ ജീവന് അപകടകാരികള്‍ ആണെന്നാണ് സമിതിയുടെ റിപ്പോര്‍ട്ട്.
ചില നായകളെ നിരോധിക്കണമെന്ന പൊതുഅഭിപ്രായത്തില്‍ തീരുമാനം എടുക്കാന്‍ ദില്ലി ഹൈക്കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു. ആ നിര്‍ദ്ദേശത്തിന്മേലാണ് ഇപ്പോള്‍ തീരുമാനം എടുത്തിരിക്കുന്നത്. ചില വിഭാഗം നായകളുടെ നിരോധനവും, ഇത് വരെ ഈ നായകളെ വളര്‍ത്തുന്നതിന് അനുവദിച്ച ലൈസന്‍സുകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ലീഗല്‍ അറ്റോര്‍ണിസ് ആന്‍ഡ് ബാരിസ്റ്റര്‍ ലോ ഫേം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പിറ്റ്ബുള്‍ ടെറിയേര്‍സ്, അമേരിക്കന്‍ ബുള്‍ഡോഗ്, റോട്ട്വീലര്‍, ജാപ്പനീസ് ടോസ, ബാന്‍ഡോഗ്, നിയപോളിറ്റന്‍ മാസ്റ്റിഫ്, വോള്‍ഫ് ഡോഗ്, ബോര്‍ബോല്‍, പ്രെസോ കനാറിയോ, ഫില ബ്രാസിലേറിയോ, ടോസ ഇനു, കെയിന്‍ കോര്‍സൊ, ഡോഗോ അര്ജന്റിനോ, ടെറിയേര്‍സ് തുടങ്ങിയ ഇരുപതിലധികം വിഭാഗത്തില്‍ പെട്ട നായകളുടെ ഇറക്കുമതിയും, വില്‍പ്പനയും വിലക്കിയതോടൊപ്പം കേന്ദ്രം ഇവയുടെ ക്രോസ് ബ്രീഡുകളെയും വിലക്കിയിട്ടുണ്ട്.
ഫോര്‍ഡ്ഷയര്‍ ടെറിയര്‍, ഫില ബ്രസീലിറോ, ഡോഗോ അര്‍ജന്റീനോ, അമേരിക്കന്‍ ബുള്‍ഡോഗ്, ബോസ്‌ബോല്‍, കംഗല്‍, സെന്‍ട്രല്‍ ഏഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, സൗത്ത് റഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, ടോണ്‍ജാക്ക്, സാര്‍പ്ലാനിനാക്, ജാപ്പനീസ് ടോസ, മാസ്ടിഫ്‌സ്, റോട്ട്വീലര്‍, ടെറിയര്‍, റൊഡേഷ്യന്‍ റിഡ്ജ്ബാക്ക്, വുള്‍ഫ് ഡോഗ്‌സ്, കാനറിയോ, അക്ബാഷ്, മോസ്‌കോ ഗ്വാര്‍, കെയ്ന്‍ കോര്‍സോ എന്നിവയെയാണ് വിലക്കിയത്. വിലക്കിയ നായകളുടെ പട്ടികയില്‍ ബാന്‍ഡോ എന്നറിയപ്പെടുന്ന തരത്തിലുള്ള എല്ലാ നായകളും ഉള്‍പ്പെടുന്നു.

Advertisement