വയനാട് കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു

Advertisement

വയനാട് കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. പരപ്പന്‍പാറ കോളനിയിലെ മിനിയാണ് മരിച്ചത്. ഉള്‍വനത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് സുരേഷിന് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം ജില്ലാതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശത്താണ് സംഭവം.
വിവരമറിഞ്ഞ് നിലമ്പൂര്‍, വാണിയമ്പാറ സ്റ്റേഷനുകളിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.