റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില… 52,000ലേക്ക്.. രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് ആയിരം രൂപ

Advertisement

റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. ഇന്ന് 400 രൂപ വര്‍ധിച്ച് 52,000ലേക്ക് സ്വര്‍ണവില നീങ്ങുന്നതായാണ് സൂചന. 51,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 6460 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഇന്നലെ 51,000 കടന്നത്. രണ്ടുദിവസത്തിനിടെ ആയിരം രൂപയാണ് വര്‍ധിച്ചത്.