മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസ്; അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച്

Advertisement

മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചതിന് പിന്നാലെയായിരുന്നു അന്വേഷണ സംഘം അന്വേഷണം അവസാനിപ്പിച്ചത്. കേസില്‍ പ്രതികളായ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.
കേസില്‍ രണ്ടും മൂന്നൂം ഘട്ട കുറ്റപത്രമാണ് സമര്‍പ്പിച്ചത്. മുന്‍ ഡിഐജി എസ് സുരേന്ദ്രന്‍, ഐജി ലക്ഷ്മണ്‍ എന്നിവരെ പുതുതായി ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തിരുന്നു. എന്നാല്‍ ഇവര്‍ പണം വാങ്ങിയതിന് തെളിവില്ലെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എസ്. സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖ, ശില്‍പി സന്തോഷ് എന്നിവരും പ്രതികളാണ്. തട്ടിച്ച പണം മുഴുവന്‍ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നുണ്ട്. പുരാവസ്തുക്കള്‍ക്കായി 10 കോടി രൂപ നല്‍കിയെന്നായിരുന്നു പരാതി.

Advertisement