ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊൻപുലരി കണി കണ്ടുണർന്ന് മലയാളികൾ…ഇന്ന് വിഷു

Advertisement

ഐശ്വര്യവും, സമ്പൽസമൃദ്ധിയും നിറഞ്ഞ പുതു കാലത്തിനായുള്ള  പ്രാർത്ഥനയും, പ്രതീക്ഷയുമായി ഇന്ന് വിഷു. നിറദീപക്കാഴ്ചയിൽ കണ്ണനെ കണികണ്ടുണർന്നും, വിഷുക്കൈനീട്ടം നൽകിയും, പടക്കം പൊട്ടിച്ചും നാടെങ്ങും ഇന്ന് വിഷു ആഘോഷിക്കുകയാണ്. കാർഷിക സംസ്കാരവുമായി കൂടി ബന്ധമുള്ള ആഘോഷമാണ് വിഷു. മേടമാസത്തിലെ വിഷുപ്പുലരിയിൽ കണ്ടുണരുന്ന കണി ആ വർഷം മുഴുവൻ ജീവിതത്തിൽ ഐശ്വര്യവും സൗഭാഗ്യങ്ങളും കൊണ്ടുവരും എന്നാണ് വിശ്വാസം.

വിവിധ ക്ഷേത്രങ്ങളിൽ വിഷുദിനത്തിൽ ദർശനത്തിനു വേണ്ടി വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്.


….*എല്ലാവർക്കും ന്യൂസ്‌ അറ്റ് നെറ്റിന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ*….

Advertisement