പൊന്നാനിയില്‍ ബോട്ടില്‍ കപ്പലിടിച്ച് രണ്ടു പേര്‍ മരിച്ചു…. കപ്പലിന്‍റെ ഇടിയേറ്റ് ബോട്ട് പിളര്‍ന്നു

Advertisement

പൊന്നാനിയില്‍ ബോട്ടില്‍ കപ്പലിടിച്ച് രണ്ടു പേര്‍ മരിച്ചു. ബോട്ടിന്‍റെ സ്രാങ്ക് അഴീക്കല്‍ സ്വദേശി അബ്ദുല്‍സലാം, ഒപ്പമുണ്ടായിരുന്ന ഗഫൂര്‍ എന്നിവരാണ് മരിച്ചത്. പൊന്നാനിയില്‍ നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചായിരുന്നു അപകടം. കപ്പലിന്‍റെ ഇടിയേറ്റ് ബോട്ട് പിളര്‍ന്നു പോയി. ബോട്ടിലുണ്ടായിരുന്ന മറ്റ് നാലുപേരെ കപ്പലിലുണ്ടായിരുന്നവര്‍ രക്ഷിച്ചു. 
ഇന്ന് പുലർച്ചെ ഒന്നരയ്ക്കാണ് അപകടമുണ്ടായത്. അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്ഥതയിലുള്ള ‘ഇസ്‌ലാഹി’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.