കൊല്ലത്ത് ട്രെയിന്‍തട്ടി മരിച്ച യുവാവിനെയും യുവതിയേയും തിരിച്ചറിഞ്ഞു

Advertisement

കൊല്ലത്ത് ട്രെയിന്‍തട്ടി മരിച്ച യുവാവിനെയും യുവതിയേയും തിരിച്ചറിഞ്ഞു. കൊല്ലം കല്ലുംതാഴം റെയില്‍വേ ഗേറ്റിന് സമീപം ഇന്നലെയാണ് യുവാവിനെയും യുവതിയെയും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. കുണ്ടറ മാമൂട് അനന്തു ഭവനില്‍ പരേതനായ ശശിധരന്‍ പിള്ളയുടെ ഏക മകന്‍ എസ്.അനന്തുവും(18), എറണാകുളം ഇടപ്പള്ളി വട്ടേക്കുന്നം പാറപ്പുറത്ത് മധുവിന്റെ മകള്‍ മീനാക്ഷി(18)യുമാണ് മരിച്ചത്. കൊല്ലത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ഗാന്ധിധാം എക്സ്പ്രസ് ഇടിച്ചാണ് ഇരുവരും മരിച്ചത്.
റെയില്‍വെ ട്രാക്കിലൂടെ നടക്കുകയായിരുന്ന യുവതിയും യുവാവും ട്രെയിന്‍ വരുന്നത് കണ്ടപ്പോള്‍ കെട്ടിപ്പിടിച്ച് നില്‍ക്കുകയായിരുന്നുവെന്നും ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു. അനന്തു കൊല്ലം ഫാത്തിമ കോളജിലെ മലയാളം ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും മീനാക്ഷി പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ഥിനിയുമാണ്.
ഇരുവരും ഇന്‍സ്റ്റാഗ്രാം വഴിയാണ് ഒരു മാസം മുന്‍പ് പരിചയപ്പെട്ടതെന്നും പ്രണയത്തിലായിരുന്നുവെന്നും അനന്തുവിന്റെ സുഹൃത്തുക്കള്‍ കിളികൊല്ലൂര്‍ പോലീസിന് മൊഴി നല്‍കി.

Advertisement