വീണ്ടും ചരിത്രം കുറിച്ച് സ്വര്‍ണവില

Advertisement

കൊച്ചി: തുടർച്ചായി പുതിയ റെക്കോർഡുകള്‍ ഇട്ടിരുന്ന സ്വർണവില ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് എത്തി.

ഇന്ന് ഒറ്റയടിക്ക് 640 രൂപ വർധിച്ചതോടെ പവന്റെ വില 54,720 രൂപയായി. ഒരു ഗ്രാമിന് 80 രൂപയാണ് വർധിച്ചത്. 54,500 രൂപ എന്ന സ്വർണത്തിന്റെ ഇതുവരെയുള്ള ഉയർന്ന വിലയാണ് ഇന്ന് തിരുത്തി എഴുതിയത്.

ഓഹരിവിണിയിലെ ചലനങ്ങളും രാജ്യാന്തരവിപണിയിലെ മാറ്റങ്ങളുമാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍പേർ സ്വർണം വാങ്ങികൂട്ടുന്നതും സ്വർണവില വർധനയ്ക്ക് കാരണമാണ്.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 6840 രൂപയാണ് വില. ഇന്നലെ 200 രൂപ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് കുതിച്ച്‌ ഉയർന്നത്. 54080 രൂപയായിരുന്നു ഇന്നലെ സ്വർണവില. ഗ്രാമിന് 6760 രൂപയും.

മാർച്ച്‌ 29ന് ആണ് സ്വർണവില ആദ്യമായി 50,000 കടന്നത്. ഏപ്രില്‍ 19ന് ആണ് ഇതുവരെ റെക്കോർഡ് തുകയായിരുന്ന 54,500 രൂപയിലേക്ക് സ്വർണവില എത്തിയത്.

മെയ് മാസത്തെ സ്വർണവില

1-May-24 52440 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
2-May-24 53000
3-May-24 52600
4-May-24 52680
5-May-24 52680
6-May-24 52840
7-May-24 53080
8-May-24 53000
9-May-24 52920
10-May-24 54040
11-May-24 53800
12-May-24 53800
13-May-24 53720
14-May-24 53400
15-May-24 53720
16-May-24 54280
17-May-24 54080
18-May-24 54720 (ഈ മാസത്തെയും ചരിത്രത്തേയും ഏറ്റവും കൂടിയ വില)

Advertisement