മൂന്ന് ദിവസത്തെ വിലവർധനവിന് ശേഷം സ്വർണവിലയിൽ ഇടിവ്; പവന് 320 രൂപ കുറഞ്ഞു

Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർവിലയിൽ കുറവ്. പവന് ഇന്ന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 53,360 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 6670 രൂപയിലാണ് വ്യാപാരം.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സ്വർണം പവന് 560 രൂപയുടെ വർധനവുണ്ടായിരുന്നു. ഇന്നലെ മാത്രം 200 രൂപയാണ് വർധിച്ചത്. 53,680 രൂപയിലായിരുന്നു ഇന്നലെ വ്യാപാരം

വെള്ളിയാഴ്ച സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയ ശേഷം മൂന്ന് ദിവസം വിലയിൽ മാറ്റമുണ്ടായിരുന്നില്ല. തിങ്കളാഴ്ച മുതൽ വീണ്ടും വില ഉയരാൻ തുടങ്ങി. മൂന്ന് ദിവസത്തെ തുടർച്ചയായ വില വർധനവിന് പിന്നാലെയാണ് ഇന്ന് മാറ്റമുണ്ടായിരിക്കുന്നത്.

Advertisement