കൊട്ടാരക്കര: കൊട്ടാരക്കര അമ്പലത്തുംകാലയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ഇന്ന് വൈകിട്ട് 6.30ഓടെ കൊല്ലത്ത് നിന്ന് വന്ന ഫാസ്റ്റ് പാസഞ്ചര്‍ നിയന്ത്രണം വിട്ട് കൊട്ടാരക്കരയില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ഓര്‍ഡിനറി ബസില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഓഡിനറി ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രിളില്‍ പ്രവേശിപ്പിച്ചു.
