ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ആക്രമണം നടത്തിയ ശേഷം വജ്ര കല്ലുകളും സ്വര്‍ണ്ണമാലയും കവര്‍ന്ന സംഘത്തിലെ 4 പേര്‍ കൊല്ലത്ത് പിടിയില്‍

Advertisement

കൊല്ലം: ചിന്നക്കടയിലെ ഹോട്ടലില്‍ മധ്യവയസ്‌ക്കനേയും സുഹൃത്തുക്കളേയും ആക്ര
മിച്ച് പരിക്കേല്‍പ്പിച്ച ശേഷം വജ്ര കല്ലുകളും സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണുകളും കവര്‍ന്ന സംഘത്തിലെ നാല് പ്രതികള്‍ പോലീസിന്റെ പിടിയിലായി. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. പള്ളിത്തോട്ടം, എച്ച്ആന്റ്‌സി കോമ്പൗണ്ട്, ഗാന്ധിനഗര്‍ 17-ല്‍ ഷഹനാസ് (25), പള്ളിത്തോട്ടം, എച്ച്ആന്റ്‌സി കോമ്പൗണ്ട്, ഗാന്ധിനഗര്‍ 4-ല്‍ നാദിര്‍ഷാ(25), പള്ളിത്തോട്ടം, എച്ച് ആന്റ് സി കോമ്പൗണ്ട്, ഗാന്ധിനഗര്‍ 39-ല്‍ മന്‍സൂര്‍(23), പള്ളിത്തോട്ടം, എച്ച്ആന്റ്‌സി കോമ്പൗണ്ട്, ഗാന്ധിനഗര്‍ 17-ല്‍ ഷുഹൈബ് (22) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.
തൃശ്ശൂരിലെ ജൂവലറിയില്‍ ഡയമണ്ട് സെക്ഷനിലെ മാര്‍ക്കറ്റിങ്ങ് മാനേജരായ സുരേഷ്
കുമാറിനേയും സുഹൃത്തുക്കളേയും ഡയമണ്ട്‌സ് ആവശ്യമുണ്ടെന്ന് അറിയിച്ച് കൊല്ലത്തെ
ഹോട്ടലിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ ഉള്‍പ്പെട്ട സംഘം
ഇവരെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം ബാഗില്‍ സൂക്ഷിച്ചിരുന്ന ഉദ്ദേശം ആറര ലക്ഷം രൂപ വില വരുന്ന രണ്ട് വജ്ര കല്ലുകളും സുരേഷ് കുമാറിന്റെ സുഹൃത്ത് ധരിച്ചിരുന്ന മൂന്ന് പവന്റെ സ്വര്‍ണ്ണ മാലയും ഇവരുടെ മൊബൈല്‍ ഫോണുകളും കവര്‍ന്നെടുക്കുകയായിരുന്നു.
കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ സുരേഷ് കുമാര്‍ സമര്‍പ്പിച്ച പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ പോലീസ് സംഘം പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഘത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കായുളള തെരച്ചില്‍ നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഹരിലാല്‍.പി യുടെ നേതൃത്വത്തില്‍ എസ്‌ഐമാരായ ദില്‍ജിത്ത്, ദിപിന്‍, എഎസ്സ്‌ഐമാരായ നിസാമുദീന്‍, സജീല, സിപിഒമാരായ അനു, ഷെഫീക്ക്, ശ്രീഹരി, അനീഷ്.എം തുടങ്ങിയവരട
ങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Advertisement

1 COMMENT

Comments are closed.