മൂന്നാം മോദി സർക്കാരിൽ കേന്ദ്രമന്ത്രിയായി സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു. ഇംഗ്ലീഷിൽ ദൈവനാമത്തിൽ സത്യവാചകം ചൊല്ലിയാണ് അദ്ദേഹം സ്ഥാനമേറ്റത്.
സുരേഷ് ഗോപി ഉറപ്പിച്ച മന്ത്രിസ്ഥാനത്തിൽ രാവിലെ മുതൽ പലതരം അനിശ്ചിതത്വമുണ്ടായെങ്കിലും ഒടുവിൽ നരേന്ദ്ര മോദി നേരിട്ട് വിളിച്ചതോടെയാണ് അദ്ദേഹം ദില്ലിക്ക് പുറപ്പെട്ടത്. തൃശ്ശൂരിൽ വിജയിച്ചതോടെ ഉറപ്പിച്ചതായിരുന്നു സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം.പക്ഷെ ഇന്നലെ രാത്രി മുതൽ പലതരം അഭ്യൂഹങ്ങളും സംശയങ്ങളുമുയർന്നിരുന്നു.ഇതോടെ സിനിമക്കായി തൽക്കാലം ക്യാബിനറ്റ് പദവി വേണ്ടെന്ന നിലപാട് ഒരിക്കൽ കൂടി താരം സ്വീകരിച്ചു. ഒടുവിൽ ദില്ലിയിൽ നിന്നും മോദിയുടെ കോളെത്തി. ഉടൻ എത്താൻ മോദിയുടെ നിർദ്ദേശം വന്നതോടെ തിരുവനന്തപുരത്ത് നിന്നും ഭാര്യ രാധികക്കൊപ്പം ദില്ലിക്ക് പുറപ്പെടുകയായിരുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും കേന്ദ്രമന്ത്രിയാകും.
Home News Breaking News ദൈവനാമത്തിൽ സത്യവാചകം ചൊല്ലി കേന്ദ്രമന്ത്രിയായി സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു