ഇന്ത്യൻ ‘ബുമ്രാംങ് ‘ പാകിസ്താനെതിരെ ആവേശ വിജയം

Advertisement

ലോകകപ്പില്‍ ക്രിക്കറ്റിലെ ബദ്ധശത്രുവായ പാകിസ്താനെതിരെ ഇന്ത്യക്ക് ആവേശ വിജയം. ഇന്ന് ന്യൂയോർക്കില്‍ നടന്ന മത്സരത്തില്‍ 6 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്.
ഇന്ത്യ മുന്നില്‍ വെച്ച 120 എന്ന വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ ബാറ്റർമാർ ഇന്ത്യൻ ബൗളർമാർക്ക് മുന്നില്‍ പതറുക ആയിരുന്നു. അവർക് 20 ഓവറില്‍ 113 റണ്‍സ് എടുക്കാനെ ആയുള്ളൂ. ബുമ്രയുടെ തകർപ്പൻ ബൗളിംഗ് ആണ് ഇന്ത്യൻ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചത്.
തുടക്കത്തില്‍ 13 റണ്‍സ് എടുത്ത ബാബർ അസമിനെ പാകിസ്താന് നഷ്ടമായി എങ്കിലും റിസുവാന്റെ ഇന്നിംഗ്സ് പാകിസ്താനെ തകരാതെ കാത്തു. മെല്ലെ സ്കോർ ചെയ്ത പാകിസ്താൻ 13 റണ്‍സ് വീതം എടുത്ത് നില്‍ക്കെ ഉസ്മാൻ ഖാനെയും ഫഖർ സമാനെയും ചെയ്സിന് ഇടയില്‍ നഷ്ടമായി.

അവസാന 6 ഓവറില്‍ 40 റണ്‍സ് ആയിരുന്നു പാകിസ്താന് ജയിക്കാൻ വേണ്ടിയിരുന്നത്. പതിനഞ്ചാം ഓവറില്‍ ആദ്യ പന്തില്‍ ബുമ്ര റിസുവാനെ പുറത്താക്കി. ഇത് പാകിസ്താനെ സമ്മർദ്ദത്തില്‍ ആക്കി. 44 പന്തില്‍ നിന്ന് 31 റണ്‍സ് മാത്രമാണ് റിസുവാൻ എടുത്തത്. ബുമ്ര ആ ഓവറില്‍ 3 റണ്‍സ് മാത്രമാണ് നല്‍കിയത്. പാകിസ്താന് ജയിക്കാൻ വേണ്ടത് 5 ഓവറില്‍ 37 എന്ന സ്കോർ ആയി.

അടുത്ത ഓവറില്‍ അക്സർ വിട്ടു നല്‍കിയത് വെറും 2 റണ്‍സ് മാത്രം. റിക്വയേർഡ് റണ്‍ റേറ്റ് ഉയർന്ന്യ്. 4 ഓവറില്‍ 35 റണ്‍സ് എന്നായി. അടുത്ത ഓവറില്‍ ഹാർദിക് ശദബ് ഖാനെ പുറത്താക്കി. അഞ്ച് റണ്‍സ് ആണ് ആ ഓവറില്‍ വന്നത്. ജയിക്കാൻ 3 ഓവറില്‍ 30 എന്നായി‌.

സിറാജ് എറിഞ്ഞ 18ആം ഓവറില്‍ 9 റണ്‍സ് വന്നു. 2 ഓവറില്‍ ജയിക്കാൻ 21 റണ്‍സ്. ബുമ്രയാണ് 19ആം ഓവർ എറിഞ്ഞത്. 3 റണ്‍സ് മാത്രം വിട്ടുകൊടുത്ത ബുമ്ര ഇഫ്തിഖാറിന്റെ വിക്കറ്റും എടുത്തു‌. അവസാന ഓവറില്‍ ജയിക്കാൻ പാകിസ്താന് 18 റണ്‍സ്. ബുമ്ര 4 ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റ് വീഴ്ത്തി.

അവസാന ഓവർ അർഷ്ദീപ് ആണ് അറിഞ്ഞത്. ആദ്യ പന്തില്‍ അർഷ്ദീപ് ഇമാദിനെ പുറത്താക്കി.രണ്ടാം പന്തില്‍ ഒരു സിംഗിള്‍ മാത്രമെ വന്നുള്ളൂ. അടുത്ത പന്തിലും സിംഗിള്‍. നാലാം പന്തില്‍ നസീം ഷാ ഒരു ബൗണ്ടറി നേടി. അവസാന 2 പന്തില്‍ 12 റണ്‍സ് വേണമായിരുന്നു ജയിക്കാൻ. അഞ്ചാം പന്തില്‍ ഫോർ അടിച്ചു. ഇതോടെ ഒരു പന്തില്‍ നിന്ന് 8 റണ്‍സ് വേണം എന്നായി. അവസാന പന്തില്‍ ഒരു സിംഗിള്‍ മാത്രം. ഇന്ത്യക്ക് രണ്ടാം വിജയം.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്ക് വെറും 119 റണ്‍സ് മാത്രമെ എടുക്കാൻ ആയിരുന്നുള്ളൂ. 19 ഓവറില്‍ ഇന്ത്യ ഓള്‍ഔട്ട് ആയപ്പോള്‍ 42 റണ്‍സ് നേടിയ ഋഷഭ് പന്ത് ആണ് ടീമിന്റെ ടോപ് സ്കോറര്‍.

മൂന്നാം വിക്കറ്റില്‍ 39 റണ്‍സാണ് അക്സര്‍ പട്ടേലുമായി ചേര്‍ന്ന് പന്ത് നേടിയത്. 20 റണ്‍സായിരുന്നു അക്സറിന്റെ സംഭാവന. പന്തും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 31 റണ്‍സ് നേടിയപ്പോള്‍ അതില്‍ സ്കൈയുടെ സംഭാവന വെറും ഏഴ് റണ്‍സായിരുന്നു. പന്തിന് നിരവധി അവസരം നല്‍കി പാക്കിസ്ഥാന്‍ സഹായിയ്ക്കുകയായിരുന്നു.
95/4 എന്ന നിലയില്‍ നിന്ന് ഇന്ത്യ 96/7 എന്ന നിലയിലേക്ക് വീഴുന്ന കാഴ്ചയാണ് കണ്ടത്. പൊരുതി നിന്ന ഋഷഭ് പന്തിനെയും ഇന്ത്യയ്ക്ക് നഷ്ടമായത് ടീമിന് തിരിച്ചടിയായി. 31 പന്തില്‍ 42 റണ്‍സാണ് പന്ത് നേടിയത്. വാലറ്റത്തില്‍ അര്‍ഷ്ദീപ്, മൊഹമ്മദ് സിറാജ് എന്നിവരുടെ സംഭാവനകളാണ് ടീമിനെ 119 റണ്‍സിലേക്ക് എത്തിച്ചത്. പാക്കിസ്ഥാന് വേണ്ടി നസീം ഷായും ഹാരിസ് റൗഫും 3 വീതം വിക്കറ്റാണ് നേടിയത്. മൊഹമ്മദ് അമീര്‍ 2 വിക്കറ്റും നേടി.

Advertisement