നിറഞ്ഞു കവിഞ്ഞു വാങ്കഡെ… ചാമ്പ്യൻന്മാർക്ക് ഊഷ്മള സ്വീകരണം

Advertisement

ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ ആരാധകർ നൽകിയത് ഊഷ്മള സ്വീകരണം. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലെത്തിയ ടീം അംഗങ്ങളെ സ്വീകരിക്കാന്‍ മറൈന്‍ ഡ്രൈവില്‍ അടക്കം പതിനായിരങ്ങളാണ് കാത്തുനില്‍ക്കുന്നത്. മുംബൈ നരിമാന്‍ പോയിന്റില്‍ നിന്ന് വാങ്കഡെ സ്‌റ്റേഡിയം വരെയുള്ള റോഡ് ഷോയില്‍ ടീം അംഗങ്ങളെ ഒരു നോക്കുകാണാനാണ് ആരാധകര്‍ റോഡിന് ഇരുവശവും തടിച്ചുകൂടി നില്‍ക്കുന്നത്.
നേരത്തെ ഡല്‍ഹിയിലെത്തിയ ടീമിന് വസതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗംഭീര സ്വീകരണമാണ് ഒരുക്കിയത്.