കോപ്പ അമേരിക്കയിൽ അര്‍ജന്‍റീനയുടെ കിരീടധാരണം

Advertisement

ഏഞ്ചല്‍ ഡി മരിയക്ക് സമ്മാനമായി അര്‍ജന്‍റീനയുടെ കോപ്പ അമേരിക്ക 2024 കിരീടധാരണം. ഫൈനലില്‍ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയായിരുന്നു വിജയം. അധിക സമയത്ത് 112-ാ ലത്വാരൊ മാർട്ടിനസായിരുന്നു ഗോള്‍ നേടിയത്.
രണ്ടാം പകുതിയില്‍ പരുക്കേറ്റ ലയണല്‍ മെസിയെ സ്കലോണി തിരികെ വിളിച്ചത് നിർണായകമായി. 67-ാം മിനുറ്റിലായിരുന്നു കടുത്ത തീരുമാനം സ്കലോണി സ്വീകരിച്ചത്. നടക്കാനാകാതെ മുടന്തിയായിരുന്നു മെസി കളം വിട്ടത്. ഡഗൗട്ടില്‍ ഇരുന്ന് വിതുമ്പുന്ന മെസിയെയായിരുന്നു പിന്നീട് കണ്ടത്.
അവസാന കോപ്പയില്‍ മൈതാനത്ത് കളിസമയം പൂർത്തിയാക്കാനാകാതെ ഇതിഹാസത്തിന് കളം വിടേണ്ടി വന്നു. ഗ്യാലറിയില്‍ അണിനിരന്ന ആരാധകർ എഴുനേറ്റ് നിന്ന് കയ്യടിച്ചായിരുന്നു മെസിക്ക് വഴിയൊരുക്കിയത്.

മെസി മടങ്ങിയതിന് ശേഷം കൂടുതല്‍ പ്രെസിങ്ങ് ഗെയിമിലേക്ക് അർജന്റീന ചുവടുമാറ്റിയെങ്കിലും ഒന്നുപോലും ഗോള്‍വര കടത്താനായില്ല. തുടർന്ന് മത്സരം അധിക സമയത്തേക്ക് നീങ്ങുകയായിരുന്നു. തുടർന്ന് ലൊ സെല്‍സോയേയും ലത്വാരോ മാർട്ടിനെസിനേയും സ്കലോണി കളത്തിലെത്തിക്കുകയായിരുന്നു.

Advertisement