മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍: രണ്ട് കുട്ടികളുൾപ്പെടെ മരിച്ചവരുടെ എണ്ണം പതിനൊന്നായി

Advertisement

വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. ഇതില്‍ രണ്ടു പേര്‍ കുട്ടികളാണ്. മുണ്ടക്കൈയിലെ 400ലധികം കുടുംബങ്ങളാണ് ഒറ്റപ്പെട്ടുകിടക്കുന്നത്. ഉരുള്‍പൊട്ടലില്‍ ചൂരല്‍മലയിലെ പാലം തകര്‍ന്നു. 
നിരവധി പേരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 33 മുണ്ടക്കൈയില്‍ മാത്രം നാനൂറോളം കുടുംബങ്ങളാണുള്ളത്. അട്ടമലയിലെ വീടുകളെല്ലാം ഒലിച്ചുപോയെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഉരുള്‍പൊട്ടലില്‍ ചൂരല്‍മല വെള്ളാര്‍മല ജിവിഎച്ച്എസ്എസ് സ്കൂള്‍ ഒലിച്ചുപോയി.  ഇവിടങ്ങളില്‍ താമസിച്ചിരുന്ന വിനോദ  സഞ്ചാരികളെ ഉള്‍പ്പെടെ കാണാതായതായതാണ് വിവരം.