ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 19 ആയി,ചുറ്റും നടുക്കുന്ന ദൃശ്യങ്ങള്‍

Advertisement

വയനാട്: മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരൽമലയിലും വൻ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 19 ആയി. മേഖലയിൽ രക്ഷാ പ്രവർത്തനം ഏറെ ദുഷ്കരമാണ്. പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് ഒരുൾപൊട്ടിയത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെ വീണ്ടും ഉരുൾപൊട്ടി. മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണ്. 400ലധികം കുടുംബങ്ങളാണ് ഒറ്റപ്പെട്ടുകിടക്കുന്നത്. ചൂരല്‍മലയിലാണ് രക്ഷാപ്രവര്‍ത്തനം. ഗുരുതരപ്രശ്നമുണ്ടായ മുണ്ടക്കൈയിലേക്ക് എത്തിച്ചേരാന്‍ എത്തിയിട്ടില്ല.

Advertisement