യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലെ ആദ്യ റൗണ്ടിന്റെ മത്സരക്രമം പ്രഖ്യാപിച്ചു . ടീമുകളുടെ എണ്ണം 32ൽ നിന്ന് 36 ആയി ഉയർന്നതോടെ ഗ്രൂപ്പുകൾക്ക് പകരം ലീഗ് ഫോർമാറ്റിൽ ആണ് ഇത്തവണത്തെ ടൂർണമെന്റ് . ലീഗ് റൗണ്ടിൽ ഓരോ ടീമിനും 8 വീതം മത്സരങ്ങളാണുള്ളത് .
നിലവിലെ ചാമ്പന്മാരായ റയൽ മാഡ്രിഡിന് ആദ്യ റൗണ്ടിൽ ലിവർപൂൾ, ബൊറൂസിയ ഡോർട്മുണ്ട്, AC മിലാൻ ഉൾപ്പെടെയുള്ള ടീമുകളാണ് എതിരാളികൾ . ബാഴ്സലോണ ആദ്യ റൗണ്ടിൽ ബയേൺ മ്യൂണിക് ,ബൊറൂസിയ ടീമുകളെയും നേരിടണം . ഫ്രഞ്ച് ക്ലബ്ബ് പി എസ്ജിക്കാണ് കടുത്ത പോരാട്ടങ്ങൾ .
മാഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യുണിക്, ആഴ്സണൽ, അത്ലറ്റിക്കോ മാഡ്രിഡ് തുടങ്ങിയ ശക്തരായ എതിരാളികളാണു ആദ്യ റൗണ്ടിൽ പി എസ് ജിക്ക് നേരിടാനുള്ളത്. ലീഗ് റൗണ്ടിൽ ആദ്യ 8 സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ നേരിട്ട് പ്രീക്വാർട്ടറിൽ എത്തും. 9 മുതൽ 24 വരെയുള്ള ടീമുകൾക്ക് പ്ലേ ഓഫ് മത്സരം കളിക്കേണ്ടി വരും പ്രീക്വാർട്ടറിലെത്താൻ .